ഇസ്ലാമാബാദ് : ലഷ്‌കർ-ഇ-ത്വയ്ബയുടെ മുൻ കമാൻഡർ അക്രം ഖാനെ പാകിസ്താനിൽ അജ്ഞാതർ വെടിവെച്ച് കൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ വെച്ചാണ് ആയുധധാരികൾ അക്രം ഖാനെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി നിരവധി തവണ പാകിസ്താനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അക്രം ഗാസി എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. ഒക്ടോബറിൽ പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാകിസ്താനിൽ വെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നാല് ഭീകരരുടെ ഹാൻഡ്‌ലറായിരുന്നു ലത്തീഫ്. ഈ സെപ്റ്റംബറിൽ ധാൻഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക് അധീന കശ്മീരിലെ പള്ളിയിൽ വച്ച് അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു. പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന പല ആക്രമണങ്ങളിലും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അഹ്മദ്. അടുത്തിടെയാണ് ഇയാൾ റാവൽകോട്ടിലേക്ക് മാറിയത്.
ലഷ്‌കർ-ഇ-ത്വയ്ബയുടെ മുൻ കമാൻഡറെ പാകിസ്താനില്‍ അജ്ഞാതർ വെടിവെച്ച് കൊന്നു
RECENT NEWS
Advertisment