കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടാത്ത ജനദ്രോഹ കെ – റെയില്‍ പദ്ധതിക്കു പുറകെ നടക്കാതെ കര്‍ഷകരെ സംരക്ഷിക്കാനായി പാട ശേഖരങ്ങളില്‍ കൊയ്തിട്ടിരിക്കുന്ന നെല്ല് പൂര്‍ണ്ണമായും സംഭരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ അഡ്വ.ജോയി എബ്രഹാം എക്സ് എം.പി ആവശ്യപ്പെട്ടു. നെല്‍കര്‍ഷകര്‍ മാത്രമല്ല കേരളത്തിലെ എല്ലാ കര്‍ഷകരും കടക്കെണിയിലും, ആത്മഹത്യയുടെ ഭീഷണിയിലുമാണെന്നും, കര്‍ഷകരെ അവഗണിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ജോയി എബ്രഹാം അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി സപ്ലൈകോ ഓഫീസിനു മുന്നില്‍ നെല്ല് സമര്‍പ്പിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ അഡ്വ.ജയ്സണ്‍ ജോസഫ്, വി.ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞുര്‍ മോഹന്‍കുമാര്‍, അജിത് മുതിരമല, ചെറിയാന്‍ ചാക്കോ, തോമസ് കണ്ണന്തറ, പി.സി മാത്യു, ജോയി ചെട്ടിശേരി, കുര്യന്‍ പി കുര്യന്‍, ജോര്‍ജ് പുളിക്കാട്, സാബു പീടികേക്കല്‍, ജോയി സി കാപ്പന്‍, സെബാസ്റ്റ്യന്‍ കോച്ചേരില്‍, ജോസ് ജയിംസ് നിലപ്പന, ജയിംസ് പതാരംചിറ, ബിജോയി പ്ലാത്താനം, മാര്‍ട്ടിന്‍ കോലടി, നിതിന്‍ സി വടക്കന്‍, സെബാസ്റ്റ്യന്‍ ജോസഫ്, ഡിജു സെബാസ്റ്റ്യന്‍, ബിനു ചെങ്ങളം, മോഹന്‍ദാസ് ആബലാറ്റ്, ജയിംസ് തത്തംകുളം, കുഞ്ഞ് കളപ്പുര, ജോമോന്‍ ഇരുപ്പക്കാട്ട്, കുര്യന്‍ വട്ടമല എന്നിവര്‍ പ്രസംഗിച്ചു.