ആലപ്പുഴ : സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരേ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ വിമുക്തഭടന്‍ അറസ്റ്റിലായി. സുരേഷ് ബാബു (56) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. 25-ന് വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്ന് ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നാണു പരാതി.
നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് എസ്.ഐ. പി.കെ. മോഹിത് പറഞ്ഞു. എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.