അമ്പലപ്പുഴ: വീടിന് സമീപത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്ത വിമുക്തഭടനും സഹോദരനായ ബിജെപി മുൻ പഞ്ചായത്ത് അംഗത്തിനും ക്രൂരമർദനം. മർദിച്ച ശേഷം അക്രമിസംഘം മാലയും മൊബൈൽ ഫോണും അപഹരിച്ചു. അക്രമിസംഘത്തിൽ പെൺകുട്ടിയും. കഴിഞ്ഞ ദിവസം രാത്രി 11ഓടെ കരുമാടിയിലായിരുന്നു സംഭവം. വിമുക്ത ഭടൻ കൂടിയായ തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വിപഞ്ചികയിൽ ഹരികുമാർ (44) സഹോദരനും ബിജെപി മുൻ പഞ്ചായത്ത് അംഗവും കൂടിയായ ഹരി നിവാസിൽ ഗണേഷ് കുമാർ (39) എന്നിവർക്കാണ് മർദനമേറ്റത്. മർദിച്ച ശേഷം ഗണേഷ് കുമാറിൻറെ ഒന്നര പവൻറെ മാലയും മൊബൈൽ ഫോണും അക്രമിസംഘം കവർന്നു. ഗണേഷ് കുമാറും സഹോദരൻ ഹരികുമാറും കാറിൽ കുടുംബസമേതം ആലപ്പുഴയിൽ പോയി മടങ്ങിവരുമ്പോൾ വീടിന് സമീപത്ത് നാലുപേർ റോഡിൽ ഇരുന്ന് മദ്യപിക്കുന്നത് കാണുന്നത്.
മദ്യപസംഘത്തോടൊപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു. കാർ വീട്ടിലിട്ട ശേഷം തിരികെ വന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതോടെ ഇവർ ആക്രമിക്കുകയായിരുന്നു. കരിങ്കൽ ഉപയോഗിച്ച് ഇരുവരുടെയും തലക്കും മുഖത്തും ക്രൂരമായി ഇടിക്കുകയും ഗണേശിൻറെ മാല പൊട്ടിച്ച് എടുത്ത ശേഷം മൊബൈൽ ഫോണും പിടിച്ചു വാങ്ങുകയായിരുന്നു. തകഴി പടഹാരം ഭാഗത്ത് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പൂമംഗലം വീട്ടിൽ അനന്തു, പടഹാരം പതാലിൽ വീട്ടിൽ അർജുൻ, ഇയാളുടെ സഹോദരി അശ്വതി, എല്ലോറയിൽ വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിൽപനയുടെ പ്രധാന കണ്ണിയാണ് അനന്ദുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.