മദ്യപാനം ചോദ്യംചെയ്ത വിമുക്തഭടനും സഹോദരനും ക്രൂരമർദനം ; അ​ക്ര​മി​സം​ഘം മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ: വീ​ടി​ന് സ​മീ​പ​ത്തെ പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വി​മു​ക്ത​ഭ​ട​നും സ​ഹോ​ദ​ര​നാ​യ ബി​ജെ​പി മു​ൻ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​നും ക്രൂ​ര​മ​ർ​ദ​നം. മ​ർ​ദി​ച്ച ശേ​ഷം അ​ക്ര​മി​സം​ഘം മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു. അ​ക്ര​മി​സം​ഘ​ത്തി​ൽ പെ​ൺ​കു​ട്ടി​യും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ഓ​ടെ ക​രു​മാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​മു​ക്ത ഭ​ട​ൻ കൂ​ടി​യാ​യ ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ വി​പ​ഞ്ചി​ക​യി​ൽ ഹ​രി​കു​മാ​ർ (44) സ​ഹോ​ദ​ര​നും ബി​ജെ​പി മു​ൻ പ​ഞ്ചാ​യ​ത്ത്​ അം​ഗ​വും കൂ​ടി​യാ​യ ഹ​രി നി​വാ​സി​ൽ ഗ​ണേ​ഷ് കു​മാ​ർ (39) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ർ​ദി​ച്ച ശേ​ഷം ഗ​ണേ​ഷ് കു​മാ​റി​ൻറെ ഒ​ന്ന​ര പ​വ​ൻറെ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​ക്ര​മി​സം​ഘം ക​വ​ർ​ന്നു. ഗ​ണേ​ഷ് കു​മാ​റും സ​ഹോ​ദ​ര​ൻ ഹ​രി​കു​മാ​റും കാ​റി​ൽ കു​ടും​ബ​സ​മേ​തം ആ​ല​പ്പു​ഴ​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ൾ വീ​ടി​ന് സ​മീ​പ​ത്ത് നാ​ലു​പേ​ർ റോ​ഡി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.

മ​ദ്യ​പ​സം​ഘ​ത്തോ​ടൊ​പ്പം പെ​ൺ​കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ വീ​ട്ടി​ലി​ട്ട ശേ​ഷം തി​രി​കെ വ​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്​ ചോ​ദ്യം​ ചെ​യ്ത​തോ​ടെ ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​രി​ങ്ക​ൽ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രു​ടെ​യും ത​ല​ക്കും മു​ഖ​ത്തും ക്രൂ​ര​മാ​യി ഇ​ടി​ക്കു​ക​യും ഗ​ണേ​ശി​ൻറെ മാ​ല പൊ​ട്ടി​ച്ച് എ​ടു​ത്ത ശേ​ഷം മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു. ത​ക​ഴി പ​ട​ഹാ​രം ഭാ​ഗ​ത്ത് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള പൂ​മം​ഗ​ലം വീ​ട്ടി​ൽ അ​ന​ന്തു, പ​ട​ഹാ​രം പ​താ​ലി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ, ഇ​യാ​ളു​ടെ സ​ഹോ​ദ​രി അ​ശ്വ​തി, എ​ല്ലോ​റ​യി​ൽ വി​ഷ്ണു എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​ടെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ന​ന്ദു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...