റാന്നി : നാളെ രാവിലെ പതിനൊന്നിനു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെയുള്ള വിദ്യാർഥി സമൂഹവുമായി സംവദിക്കുന്ന പരീക്ഷാ പേ ചര്‍ച്ച വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലും നടക്കും. വിദ്യാർഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ പരീക്ഷാ സംബന്ധമായി വിദ്യാർഥികൾ നേരിടുന്ന മാനസികസമ്മർദ്ദം, പിരിമുറുക്കം, മുതലായ സമസ്ത മേഖലകളുമായും ബന്ധപ്പെട്ടുള്ള ചോദ്യോത്തര പരിപാടിയാണ് നടക്കുന്നത്.
എക്സാം വാരിയേഴ്സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഈ പരിപാടി വീക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടിത്തിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വി സുധീർ അറിയിച്ചു.