കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുൻപിൽ പണിമുടക്കി ധർണ നടത്തി. ധർണ്ണ കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി രാജൻ ഉദ്ഘാടനം ചെയ്തു. ഈ ഫയലിംഗിലെ അഭിഭാഷക ക്ലർക്ക്മാരുടെ ആശങ്കകൾ പരിഹരിക്കുക, ഈ ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗ് നിർബന്ധമാക്കുക, കൈയ്യെഴുത്തു കോപ്പികൾ ഫയൽ സ്വീകരിക്കുക, ക്ലാർക്കുമാരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പണിമുടക്കി ധർണ്ണ നടത്തി.

ധർണ്ണയിൽ ജില്ലയിലെ 300 ൽ പരം ക്ലർക്കുമാര്‍ പങ്കെടുത്തു. കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.സുരേഷ് അടൂർ അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ വിവിധ അഭിഭാഷക സംഘടനകളുടെ സംസ്ഥാന – ജില്ലാ ഭാരവാഹികൾ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ സുരേഷ് ,കെ.സി.എ സംസ്ഥാന തർക്ക പരിഹാര സമതി അംഗം എസ്.സതീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്.അഭിലാഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എൻ രാമചന്ദ്രൻ, ബിജു പി ചെറിയാൻ, കെ.സി.എ ജില്ലാ ട്രഷറർ ടി.വി സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....