കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും വാഹനാപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും വാഹനാപകടത്തിൽ മരിച്ചു. എതിർവശത്ത് കൂടെ വന്നിരുന്ന വാൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എതിർദിശയിൽ വന്ന വാഹനത്തിലെ ഒരാളും മരിച്ചതായി പോലീസ് അറിയിച്ചു. ഇന്ത്യയിൽ നിന്ന് കാനഡ സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. കൊല്ലപ്പെട്ടവരിൽ 60 ഉം 55 ഉം വയസ്സുള്ള ദമ്പതികളും കൂടാതെ ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചത്. അതേ വാഹനത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

ഒൻ്റാറിയോ പോലീസ് പിന്തുടർന്ന മദ്യവിൽപ്പന ശാലയിൽ കവർച്ച നടത്തിയ പ്രതികളുടെ വാഹനമാണ് ഇടിച്ചത്. ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ബോമാൻവില്ലിലെ ഒരു മദ്യവിൽപ്പനശാലയിൽ നടന്ന കവർച്ചയോടെയാണ് കാർ പിന്തുടരാൻ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോലീസ് വാഹനം പിന്തുടരുന്നത് കണ്ട സംഘം അമിത വേ​ഗതയിൽ സഞ്ചരിച്ചതോടെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിൽ വന്നിടിക്കുകയായിരുന്നു. കാർഗോ വാനിലുണ്ടായിരുന്ന ഒരാളുംം മരിച്ചു. 38 കാരനായ മറ്റൊരു യാത്രക്കാരനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരുന്നതായി പോലീസ് പറഞ്ഞു. ഏഴ് പേരടങ്ങുന്ന ഒരു സംഘം സംഭവം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...

ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

0
തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150...