ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി ഇതിഹാസ താരം എം എസ് ധോണി. ബ്രിട്ടീഷ് സൈനികനായിരുന്ന എസ് രാംദാസിനാണ് ധോണി ഒപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് വൈകാരികമായ ഈ വീഡിയോ പങ്കുവെച്ചത്. രാംദാസ് എന്നെഴുതിയ 103-ാം നമ്പര്‍ ജഴ്‌സിയിലാണ് ടീമിനെ പിന്തുണയ്ക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ട് ധോണി ഒപ്പിട്ടത്. ഈ ജഴ്‌സി രാംദാസ് അതിശയത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രാംദാസ് പറയുന്നുണ്ട്.
ചെന്നൈയുടെ സൂപ്പര്‍ ഫാനാണ് രാംദാസിന്റെ വീഡിയോ നേരത്തെയും ടീം പുറത്തുവിട്ടിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് ക്രിക്കറ്റില്‍ വളരെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്നും അതിനാല്‍ ബാറ്റ് ചെയ്യാതെ ബൗള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വന്റി20 ക്രിക്കറ്റ് ഫോര്‍മാറ്റ് വേഗം കഴിയുന്നതാണെന്നും അതുകൊണ്ട് തന്നെ തനിക്ക് അത് ഇഷ്ടമാണെന്നും രാംദാസ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























