സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിത്തുത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം പരിപാടി എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അന്താരാഷ്ട്ര കായല്‍ നില ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അന്യംനിന്നുവരുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ വിത്ത് പ്രദര്‍ശനം, വിത്ത് കൈമാറ്റം, കാര്‍ഷിക വിപണനം എന്നിവ വിത്തുത്സവത്തിന്റെ ഭാഗമായി നടന്നു.

ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയിന്റിഫിക്ക് ഓഫീസര്‍ ഡോ.എസ്.യമുന, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ടി.ജി ചന്ദ്രപ്രകാശ്, ബോര്‍ഡ് അംഗം കെ.സതീഷ് കുമാര്‍, ജൈവ വൈവിധ്യ വിദഗ്ദരായ ഡോ.സി.കെ പീതാംബരന്‍, ഡോ.സി.കെ ഷാജു, റിസര്‍ച്ച് ഓഫീസര്‍ ഡോ.ടി.എ സുരേഷ് എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ.സി.കെ പീതാംബരനും ആലപ്പുഴയുടെ കാര്‍ഷിക സമ്പ്രദായങ്ങള്‍ കാലാവസ്ഥ വ്യതിയാന പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ.കെ.ജി പത്മകുമാറും അന്യം നിന്ന് വരുന്ന കാര്‍ഷിക വിളകള്‍, വിത്ത് സംരക്ഷണം, കാര്‍ഷിക നാട്ടറിവുകള്‍ എന്ന വിഷയത്തില്‍ കര്‍ഷകമിത്ര ടി.എസ് വിശ്വനും ക്ലാസുകള്‍ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...