Tuesday, July 2, 2024 5:26 pm

സ്​​കൂ​ളി​ല്‍ സൂ​ക്ഷി​ച്ച ചോ​ദ്യപേപ്പ​ര്‍ മോ​ഷ​ണം പോ​യ​തി​നെ​തു​ട​ര്‍​ന്ന്​ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മാ​റ്റി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളി​ല്‍ സൂ​ക്ഷി​ച്ച ചോ​ദ്യപേ​പ്പ​ര്‍ മോ​ഷ​ണം പോ​യ​തി​നെ​തു​ട​ര്‍​ന്ന്​ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മാ​റ്റി. മ​ല​പ്പു​റം കു​ഴി​മ​ണ്ണ ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്രി​ന്‍സി​പ്പ​ലിന്റെ മു​റി​യി​ല്‍​നി​ന്നാ​ണ്​ പേ​പ്പ​ര്‍ മോ​ഷ​ണം പോ​യ​ത്. ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി / വി.​എ​ച്ച്‌.​എ​സ്.​ഇ ഇം​പ്രൂ​വ്​​മെന്‍റ്​ /​ സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​യു​ടെ അ​ക്കൗ​ണ്ട​ന്‍​സി വി​ത്ത്​ എ.​എ​ഫ്.​എ​സ്​ ചോ​ദ്യപേ​പ്പ​റാ​ണ്​ മോ​ഷ​ണം പോ​യ​ത്. തു​ട​ര്‍​ന്ന്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന ഈ ​പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​താ​യി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. മ​റ്റ്​ പ​രീ​ക്ഷ​ക​ള്‍​ക്ക്​ മാ​റ്റ​മി​ല്ല. എ​ന്നാ​ല്‍, ഇ​തോ​ടൊ​പ്പം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്​​സ്​ ചോ​ദ്യപേ​പ്പ​റും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ങ്ങ​ള്‍​ക്ക്​ പ​ക​രം ചോ​ദ്യപേ​പ്പ​ര്‍ എ​ത്തി​ച്ച്‌​ നി​ശ്ച​യി​ച്ച തീ​യ​തി​യി​ല്‍​ത​ന്നെ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ ശ്ര​മം.

സം​ഭ​വ​ത്തി​ല്‍ സ്​​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍, ര​ണ്ട്​ പ​രീ​ക്ഷ ഡെ​പ്യൂ​ട്ടി ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ര്‍, സ്​​കൂ​ള്‍ വാ​ച്ച്‌​​മാ​ന്‍ എ​ന്നി​വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്​​തു. ചോ​ദ്യ​പേ​പ്പ​ര്‍ സൂ​ക്ഷി​ച്ച സ​മ​യ​ത്തും വാ​ച്ച്‌​​മാ​ന്‍ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

മോ​ഷ്​​ടാ​വിന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി.​സി.​ടി.​വി​യി​ലു​ണ്ട്. മു​ഖം​മൂ​ടി ധ​രി​ച്ച്‌​ ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​വ്​ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തിന്റെ എ​യ​ര്‍ഹോ​ള്‍ വ​ഴി​യാ​ണ് ക​ട​ന്ന​ത്. എ​യ​ര്‍ ഹോ​ളി​ലേ​ക്ക്​ ക​യ​റാ​ന്‍ ഡെ​സ്​​ക്ക്​ അ​ടു​ക്കി​വെ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​യ​ര്‍ഹോ​ളി​ല്‍നി​ന്ന് ച​വി​ട്ടി​യി​റ​ങ്ങാ​ന്‍ പാ​ക​ത്തി​ല്‍ ഉ​ള്ളി​ല്‍ ഹു​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്രി​ന്‍സി​പ്പ​ലിന്റെ ഓഫീസ്​ അ​ല​മാ​ര പൊ​ളി​ച്ച​നി​ല​യി​ലാ​ണ്.

ചോ​ദ്യ​പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ പൊ​ട്ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ്​​കൂ​ള​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം അ​ല​മാ​ര പൊ​ളി​ക്കു​ക​യും ചി​ല കെ​ട്ടു​ക​ള്‍ കൊ​ണ്ടു​പോ​യെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ്​ പ​രീ​ക്ഷ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട​ര​മ​ണി​ക്കൂ​ര്‍ മോ​ഷ്​​ടാ​വ് ഉ​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ചി​ട്ടുണ്ടെ​ങ്കി​ലും പ​ണ​മോ മ​റ്റ്​ രേ​ഖ​ക​ളോ ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. പ്രി​ന്‍​സി​പ്പ​ലിന്റെ പ​രാ​തി​യി​ല്‍ കൊ​ണ്ടാ​ട്ടി പോ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

0
പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി...

75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളോ? അറിയാം സ്ത്രീശക്തി SS 422 ലോട്ടറിയുടെ സമ്പൂർണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി SS 422 ഭാഗ്യക്കുറിയുടെ...

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ പുനഃസംഘടിപ്പിച്ചു

0
കോന്നി: എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ പുനഃസംഘടിപ്പിച്ചു. കോന്നി...

പയ്യനാമണ്ണിൽ പാറപ്പൊടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു

0
കോന്നി : പയ്യനാമണ്ണിൽ പാറപൊടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു....