ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി ; ഒരാള്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

മുക്കം: തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി. കഴുത്തില്‍ കുത്തേറ്റ് സാരമായി മുറിവേറ്റ ഒരു ബി ജെ പി പ്രവര്‍ത്തകനെ  മുക്കം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്‍ എന്ന പ്രവര്‍ത്തകനാണ് പരുക്കേറ്റത് . മുക്കം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബനീഷ് മണാശേരിയാണ് തന്നെ കുത്തിയതെന്നും തടഞ്ഞതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും പരുക്കേറ്റ മോഹനന്‍ പറയുന്നു. ഇദ്ദേഹം പാര്‍ട്ടി തിരുവമ്പാടി നിയോജകമണ്ഡഡലം കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റാണ്. തിരഞ്ഞെടുപ്പില്‍ 13, 14 വാര്‍ഡുകളുടെ ചുമതലയായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.

തനിക്ക് തരാനുള്ള കാശ് ചോദിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ് സുബനീഷിന്‍റെ വാദം. വ്യക്തിപരമായ പണമിടപാടിനെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്നും സംഭവത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബി ജെ പി മണ്ഡലം പ്രസിഡന്റ് സി ടി ജയപ്രകാശ് വ്യക്തമാക്കി. കത്തി പ്രയോഗിച്ചയാള്‍ സി.പി.എം അനുഭാവിയാണെന്നും സി ടി ജയപ്രകാശ് ആരോപിച്ചു .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...