തിരുവനന്തപുരം : പരീക്ഷ തട്ടിപ്പും നിയമന വിവാദവും രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും നിരന്തരമായി കേള്‍ക്കുന്ന ഒരു കാര്യമാണ്. പലതരത്തിലുള്ള നിയമനങ്ങള്‍ക്ക് പോലും കളങ്കം സൃഷ്‌ടിക്കുന്ന വിധത്തിലാണ് തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ദിനംപ്രതി രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും പുറത്തുവരുന്നതാവട്ടെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രവുമാണ്. പരീക്ഷയിലെ ആള്‍മാറാട്ടവും ചോദ്യപേപ്പര്‍ ചോര്‍ത്തലുമെല്ലാം നാം കേട്ട് തഴമ്പിച്ച സംഭവമാണെങ്കിലും കഴിഞ്ഞ ദിവസം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്‍റ്ര്‍ രാജ്യവ്യാപകമായി നടത്തിയ ടെക്‌നീഷ്യന്‍ ബി പരീക്ഷയില്‍ നടന്ന ആള്‍മാറാട്ടമാണ് രാജ്യത്തെ ഒന്നാകെ തലകുനിയാന്‍ ഇടയാക്കിയിരിക്കുന്നത്.
ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ അപേക്ഷിച്ചവർക്ക് വേണ്ടി മറ്റ് രണ്ട് അപരന്മാരാണ് പരീക്ഷ എഴുതിയതെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതോടെ ആള്‍മാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ രണ്ടുപേര്‍ പോലീസ് പിടിയിലുമായിരുന്നു. എന്നാല്‍ വിഎസ്എസ്‌സിയുടെ ടെക്‌നീഷ്യൻ ബി കാറ്റഗറി തസ്‌തികയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഫോൺ സന്ദേശം ഹരിയാനയിൽ നിന്ന് എത്തിയതോടെയാണ് ഹൈടെക്ക് കോപ്പിയടി വിവരം പുറംലോകമറിയുന്നത് തന്നെ.
സന്ദേശം ലഭിച്ചയുടന്‍ തന്നെ പോലീസ് ഈ വിവരം പരീക്ഷ സെന്‍ററുകള്‍ക്ക് കൈമാറുകയായിരുന്നു. ഇതേ തുടർന്നാണ് കോട്ടൺഹിൽ, സെന്‍റ് മേരീസ് സ്‌കൂളുകളിൽ കോപ്പിയടി സ്ഥിരീകരിച്ചതായി പൊലീസിനെ അറിയിക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ബട്ടണ്‍ ക്യാമറ, ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു കോപ്പിയടി എന്നതും ശ്രദ്ധേയമാണ്. രണ്ടുപേരുടെ ആള്‍മാറാട്ടം മാത്രമാണ് പിടി തെങ്കിലും കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന സാധ്യതകളും തള്ളിക്കളയാനാവില്ല.
എണ്ണിയാല്‍ തീരാത്ത പരീക്ഷ തട്ടിപ്പുകള്‍ക്കും കോപ്പിയടികള്‍ക്കുമാണ് ഓരോ ദിവസവും രാജ്യം സാക്ഷ്യം വഹിക്കുന്നത്. പഠന നിലവാരം ഉറപ്പാക്കാനായി സ്‌കൂളിലെ ക്ലാസ് മുറികളില്‍ നടത്തുന്ന വെറും 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടെസ്‌റ്റുകളിലടക്കം രാജ്യത്തിന്‍റെ ഭാവിയെ നിര്‍ണയിക്കുന്ന ഗൗരവമേറിയ പരീക്ഷകളില്‍ വരെ കോപ്പിയടി ഒരു തുടര്‍ക്കഥയാവുകയാണ്. 2016ല്‍ ബിഹാറില്‍ പത്താം ക്ലാസ് പരീക്ഷയ്‌ക്കിടെ സ്‌കൂള്‍ കെട്ടിടത്തിലേയ്‌ക്ക് വലിഞ്ഞുകയറി ഉത്തരമെഴുതിയ കടലാസുകള്‍ വലിച്ചെറിഞ്ഞ സംഭവങ്ങള്‍ നാടിനെ നാണം കെടുത്തിയതാണ്. ഇത്തരം പ്രവര്‍ത്തി വഴി ഇല്ലാതാക്കുന്നത് ഊണും ഉറക്കവും വെടിഞ്ഞ് സ്വപ്‌നം കണ്ട ലക്ഷ്യത്തിലേയ്‌ക്കായി കുതിക്കാനൊരുങ്ങുന്നവരുടെ അധ്വാനം കൂടിയാണ്. ഇവരുടെ ആത്മവിശ്വാസവും പണവും സമയവും അധ്വാനവുമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നത്.
ഏതാനും പേരുടെ തെറ്റില്‍ ശിക്ഷയേറ്റുവാങ്ങേണ്ടി വരുന്നത് നിരവധി പേരാണ്. ആവശ്യമായത്ര യോഗ്യതയില്ലാതെ വിഎസ്‌എസ്‌സി പോലെ ഗൗരവമേറിയ ഒരു സ്ഥാപനത്തില്‍ കടന്നുകയറുമ്പോള്‍ രാജ്യത്തെ സുരക്ഷയ്‌ക്ക് കൂടിയാണ് വെല്ലുവിളിയാവുന്നത്. ജോലി നേടുവാന്‍ കുറുക്കുവഴികള്‍ തേടുന്നത് ഗുരുതരമായ കുറ്റകൃത്യം തന്നെയാണ്. ഇത് തടയാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും പരീക്ഷ നടത്തുന്ന സ്ഥാപനത്തിലെ അല്ലെങ്കില്‍ ബോര്‍ഡിലെ ബന്ധപ്പെട്ട അധികാരികള്‍ തന്നെയാണ്. അല്ലാത്ത പക്ഷം രാജ്യം നേരിടേണ്ടി വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































