കുറവിലങ്ങാട് : ടൂറിസം വികസനത്തിൻ്റെ മറവിൽ പുറമ്പോക്ക് ഭൂമിയിലെ പാ റഖനനം ചെയ്ത് കടത്തിയെന്നുള്ള പരാതിയിൽ സമഗ്രന്വേഷണത്തിന് സർക്കാർ നിർദ്ദേശം. സർവ്വേ നമ്പർ 425,426 പുറമ്പോക്ക് ഭൂമിയിലെ പാറ ഖനനം ചെയ്ത് കടത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകനായ രാജേഷ് കുര്യാനാട് നൽകിയ പരാതിയിലാണ് നടപടി. റവന്യൂ – ഖനനഭൂവിഞ്ജാനവകുപ്പ് സ്ഥലത്ത് എത്തി പാറഖനനം നടത്തിയതായി സ്ഥീരികരിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പാലാ ആർഡിഒ, തഹസിൽദാർ എന്നിവർക്ക് കത്ത് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് സർക്കാർ ഭൂമിയിലെ ടൂറിസം പദ്ധതി. ഇതുവരെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ഒരു പുറമ്പോക്ക് ഭൂമിയും ടൂറിസം വികസനത്തിനായി വിട്ട് കൊടുക്കാന്‍ ഉഴവൂർ ഗ്രാമപഞ്ചായത്തോ, കോട്ടയം ജീല്ലാ ടൂറിസം വികസന കാര്യാലയമോ ആവശ്യപ്പെടാതെയാണ് നിയമങ്ങൾ കാറ്റിൽ പറത്തി പാറഖനനം നടത്തിയിട്ടുള്ളത്. സംഭവത്തെ കുറിച്ച് റവന്യൂ – ആഭ്യന്തര വകുപ്പുകൾ വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് സൂചന.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033