ഏനാദിമംഗലം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി “മികവ്” പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ നിർവഹിച്ചു. സജീവ തൊഴിലാളികളായിട്ടുള്ളവരുടെ കഴിവും അഭിരുചിയും അവിദഗ്ദ കായിക തൊഴിലില്‍ മാത്രമായി വിനിയോഗിക്കപ്പെടുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനായി വിദഗ്ദ പരിശീലനം നല്‍കുന്നു. പ്രവൃത്തിയോടൊപ്പം പരിശീലനം എന്ന കാഴ്ചപ്പാടിലാണ് പഞ്ചായത്തിലെ 100 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കട്ടിൽ വിതരണവും രാജഗോപാലൻ നായർ നിർവഹിച്ചു. പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അദ്ധ്യക്ഷത വഹിക്കുകയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം വാഴോട് സ്വാഗതം ആശംസിക്കുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേയര്‍പേഴ്സൺ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ, മെമ്പർമാരായ മിനി മനോഹരൻ, കാഞ്ചന, ലക്ഷ്മി ജ്യോതിഷ്, ജീനാ ഷിബു, അരുൺ രാജ്, ലത ജെ, പ്രകാശ്, വിദ്യാ ഹരികുമാർ, സതീഷ് കുമാർ, അനൂപ് വേങ്ങവിളയിൽ, പറക്കോട് ബ്ളോക്ക് ജോയിന്റ്‍റ് ബി.ഡി.ഒ എന്നിവർ പങ്കെടുത്തു.