അധിക ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നിയമം ഉടന്‍ നിലവില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. ഇതിനായുള്ള നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. റീസര്‍വേയില്‍ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയ അധികഭൂമി പതിച്ചുനല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.

റീസര്‍വേയില്‍ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുമ്പോള്‍ കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരാനാണ് സാധ്യത. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിജിറ്റല്‍ റീസര്‍വേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തില്‍ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചു നല്‍കാന്‍ ചെറിയ ഫീസ് ഈടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....