Wednesday, July 9, 2025 9:21 am

പിരീഡ്സ് സമയത്തെ അമിത രക്തസ്രാവം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

For full experience, Download our mobile application:
Get it on Google Play

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണ്. വയറ് വേദന, നടുവേദന, ക്ഷീണം നിരവധി പ്രശ്നങ്ങളാണ് പിരീഡ്സ് സമയത്ത് ഉണ്ടാകുന്നത്. മറ്റൊന്ന്, പിരീഡ്സ് സമയത്ത് അമിതമായ രക്തസ്രാവം ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. അമിത ആർത്തവ രക്തസ്രാവത്തിനെയാണ് മെനോറാജിയ (Menorrhagia) എന്ന് പറയുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി തടസ്സപ്പെടുത്തും. ഈ അവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്ക് വലിയ കട്ടപിടിക്കുന്നതിലൂടെ ഗണ്യമായ അളവിൽ രക്തം നഷ്ടപ്പെടാം. അമിത രക്തസ്രാവം പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് ഗുരുഗ്രാം ക്ലൗഡ്‌നൈൻ ഹോസ്പിറ്റൽ ഡയറക്‌ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. നിതിക സോബ്‌തി പറയുന്നു.
അമിത രക്തസ്രാവമുള്ളവർ ആർത്തവ ദിവസങ്ങളിൽ ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് നല്ലതാണ്.

തുടർച്ചയായ ദിവസങ്ങളിൽ ധാരാളം രക്തം നഷ്ടമാകുന്നത്തിനാൽ അത് പരിഹരിക്കാൻ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിൻ്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആപ്രിക്കോട്ട്, ഉണക്കമുന്തിരി, മുട്ട, ബീൻസ്, വേവിച്ച ചീര, ബ്രൊക്കോളി, ഡ്രെെ ഫ്രൂട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കുകയും ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും. കറുവപ്പട്ടയും മല്ലിയിലയും ചേർത്തുള്ള വെള്ളം അമിത രക്തസ്രാവം തടയുന്നു. ആർത്തവ ദിനങ്ങളിൽ ചൂടോടെ കറുവപ്പട്ട, മല്ലിയില വെള്ളം കുടിക്കാവുന്നതാണ്. ആപ്പിൾ സിഡെർ വിനെഗർ (ACV) ശരീരത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം നിയന്ത്രിക്കാനും അമിതമായ ആർത്തവപ്രവാഹം കുറയ്ക്കാനും കഴിവുണ്ട്. ആർത്തവ ലക്ഷണങ്ങ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയില്‍

0
കൊടുമൺ : കൊടുമൺ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലായതോടെ...

ഹോട്ടലുടമയെ കൊലപ്പെടുത്തിയതിയത് ജോലിയിൽ പിരിച്ച് നിന്ന് വിട്ടതിന്റെ വൈരാഗ്യമെന്ന് മൊഴി

0
തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത്...

രാജസ്ഥാനിൽ കനത്ത മഴയിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി

0
ജയ്പൂർ: രാജസ്ഥാനിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി....

ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ

0
കൊച്ചി : ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന്...