ഇടുക്കിയിൽ ചാരായം വാറ്റ് സംഘങ്ങൾ സജീവം ; പുല്ലുമേട് നിന്ന് പിടികൂടിയത് 201 ലിറ്റർ കോട

For full experience, Download our mobile application:
Get it on Google Play

സേനാപതി : ഇടുക്കിയിൽ ലോക്ക്ഡൗൺ കാലത്ത് വാറ്റ് ചാരായ സംഘങ്ങൾ സജീവം. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എക്‌സൈസ് സംഘം തുടർച്ചയായി കോട പിടികൂടി. സേനാപതിക്കു സമീപം കാറ്റൂതി പുല്ലുമേട് നിന്നാണ് എക്‌സൈസ് സംഘം ഏറ്റവും ഒടുവിൽ കോട പിടികൂടിയത്. സേനാപതിയിൽ നിന്ന് 201 ലിറ്റർ കോടയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇത് ഉദ്യോഗസ്ഥർ നശിപ്പിച്ചു. പുല്ലുമേട് കരയിലുള്ള ബാലവാടി കെട്ടിടത്തിന്റെ പിൻവശത്തു നിന്നാണ് കോട കണ്ടെത്തിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ജി ടോമിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

ലോക്ക്ഡൗൺ ആയതിനാൽ ബാലവാടി നിലവിൽ പ്രവർത്തിക്കാതിരിക്കുന്നത് അവസരമാക്കിയാണ് കോട സൂക്ഷിച്ചിരുന്നതെന്നാണ് എകൈസ് സംഘത്തിന്റെ നിഗമനം. മുൻപ് പ്രദേശത്ത് കള്ളവാറ്റ് നടക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ കോട സൂക്ഷിച്ചിരുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാടു പിടിച്ചു കിടക്കുന്ന പ്രദേശമാണിത്. ആൾ തിരക്കില്ലാത്തതിനാലും ഈ അവസരം മുതലാക്കിയാണ് കോട സൂക്ഷിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ റെയ്ഡാണ് ജില്ലയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസവും റിസോർട്ടുകൾ കേന്ദ്രീകരിച്ചും വനമേഖലകൾ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിൽ നിരവിധി വാറ്റ് ചാരായ സംഘങ്ങളുടെ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....