ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്. കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റ് (KEMU), തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. വാഹനത്തിൽ നിയമവിരുദ്ധമായതെന്തോ ഉണ്ടെന്നുള്ള സംശയത്തിൽ എക്സൈസ് സംഘം വാഹനത്തിനെ പിന്തുടരുകയും എന്നാൽ വാഹനം നിർത്താതെ അമിതവേഗത്തിൽ പൂവ്വാർ ഭാഗത്തേക്ക് ഓടിച്ച് പോകുകയുമായിരുന്നു. ഇതിനിടയിൽ ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ട് മുന്നോട്ട് പോയ വാഹനം പള്ളം മാർക്കറ്റിന് സമീപം വെച്ച് എക്സൈസ് വാഹനം കുറുകെ കയറ്റി നിർത്തി ഇടിച്ചു നിർത്തിക്കുകയാരുന്നു.

വാഹനം പരിശോധിച്ചതിൽ 35 ലിറ്റർ അളവ് കൊള്ളുന്ന 28 കന്നാസുകളിൽ നിറയെ മണ്ണെണ്ണ കണ്ടെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അമിത ലാഭത്തിനായി മതിയായ രേഖകളില്ലാതെ കടത്തിയ മണ്ണെണ്ണയാണിത്. വാഹനത്തിൽ ഉണ്ടായിരുന്ന റിയോസ് എന്നയാളെയും കൂട്ട് പ്രതിയെയും പിടികൂടി തൊണ്ടി സഹിതം കാഞ്ഞിരംകുളം പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ് ) എം വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ആർ രജിത്, ഹരിപ്രസാദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...