Thursday, May 15, 2025 5:33 pm

എക്‌സൈസ് വകുപ്പില്‍ കേസുകള്‍ വര്‍ധിക്കുന്നു ; ഉദ്യോഗസ്ഥരുടെ അഭാവം, കേസുകൾ പാതിവഴിയിൽ

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : എക്‌സൈസ് വകുപ്പില്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരില്ല. നിലവില്‍ വകുപ്പില്‍ അംഗീകൃത ജീവനക്കാരായി 5603 പേര്‍ മാത്രമാണുള്ളത്. പാര്‍ടൈം ജീവനക്കാരുടെ സഹായംകൂടി തേടിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ജൂണ്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 46,689 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5603 ഉദ്യോഗസ്ഥരാണ് ഈ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. 214 പാര്‍ടൈം സ്വീപ്പര്‍മാരുണ്ട്. വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി ഉപയോഗം കുറക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം കാരണം പലതും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. സംസ്ഥാനത്ത് 75 ലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ട്. അതായത് നിലവിലെ എക്‌സൈസ് വകുപ്പിന്റെ അംഗസംഖ്യ പ്രകാരം ഒരു എക്‌സൈസ് ഓഫിസര്‍ പ്രതിദിനം സംരക്ഷിക്കേണ്ടത് 1334 വിദ്യാര്‍ഥികളെയാണ്. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിപ്പെടാതിരിക്കാന്‍ ഈ അംഗസംഖ്യ പോര എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരള പോലീസിനു വേണ്ട ആനുപാതിക കണക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2016ല്‍ പഠനം നടത്തി വ്യക്തമാക്കിയിരുന്നു. സമാനപഠനം എക്‌സൈസ് വകുപ്പിലും നടത്തണമെന്ന ആവശ്യം ശക്തമാണ്. പഠനം നടത്തി ജീവനക്കാരുടെ അംഗബലം കൂട്ടണമെന്നും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കണമെന്നുമുള്ള ആവശ്യം ജീവനക്കാരുടെ ഇടയില്‍ ശക്തമാണ്. കഞ്ചാവും മദ്യവും പുകയിലയും എന്ന എന്ന പതിവ് ലഹരി ഉപയോഗത്തിനു പകരം ആധുനിക മയക്കുമരുന്നുകള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍പോലും ലഭ്യമാണ്. അതുകൊണ്ട് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം അനിവാര്യമാണ്. ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ നല്‍കി വകുപ്പിനെ നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...