തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസർ ജെസീൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്‍റെ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വര്‍ക്കല പോലീസ് പറഞ്ഞു. എന്നാൽ ജസീൻ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ജസീൻ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂര്യനാരായണൻ്റെ ക്യാബിനിൽ കയറി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























