നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : വില്പനയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് അമ്പലത്തറ പോലീസ് പിടികൂടിയ ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ മൊഴി നല്‍കിയത്. സംഭവത്തില്‍ പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി നാസറിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതോടെയാണ് തനിക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുമ്പള എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണെന്ന് മൊഴി നല്‍കിയത്. കുമ്പള എക്‌സൈസ് പിടിച്ചെടുത്ത് ഓഫീസില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി.

ലഹരിക്കെതിരേ പോലീസും എക്‌സൈസും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതിയുടെ ശ്രമമാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...