Wednesday, May 7, 2025 5:06 pm

അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിക്ക്‌ സഹായവുമായി പുലര്‍ച്ചെ ഒരു മണിയോടെ എക്സൈസ് സംഘം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ  ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ഫെമിന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ആര്‍ ബിനോയി, പി.സജികുമാര്‍ എന്നിവര്‍ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനം മംഗലം – കുറ്റിക്കാട്ടുപടി ജംക്‌ഷനില്‍ നിന്നു കല്ലിശ്ശേരിക്ക് പോകുന്ന വഴിയിലെത്തിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിലവിളി ശബ്ദം കേട്ടു വാഹനം നിര്‍ത്തി.

വീട്ടിലേക്ക് കയറി കാര്യം അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരി അമ്മയുടെ കയ്യിലിരിക്കുന്നത് കണ്ടത്. ഈ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിക്കുകയായിരുന്നു അവര്‍. ഒട്ടും വൈകിയില്ല, പ്രഥമശുശ്രൂഷ നല്‍കി കുഞ്ഞുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയിലേക്കു പാഞ്ഞു. വിദഗ്ധ ചികിത്സയില്‍ കുഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ സന്തോഷത്തിലാണ് എക്സൈസ് സംഘം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷിക്കാം സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യകുറി...

ഓപ്പറേഷൻ സിന്ദൂർ ; ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ മറുപടിയുമായി പാകിസ്ഥാൻ

0
പാകിസ്ഥാൻ: ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ മറുപടിയുമായി...

സംസ്ഥാനത്ത് സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു

0
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്...

കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു

0
ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍...