അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിക്ക്‌ സഹായവുമായി പുലര്‍ച്ചെ ഒരു മണിയോടെ എക്സൈസ് സംഘം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ  ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ഫെമിന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ആര്‍ ബിനോയി, പി.സജികുമാര്‍ എന്നിവര്‍ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനം മംഗലം – കുറ്റിക്കാട്ടുപടി ജംക്‌ഷനില്‍ നിന്നു കല്ലിശ്ശേരിക്ക് പോകുന്ന വഴിയിലെത്തിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിലവിളി ശബ്ദം കേട്ടു വാഹനം നിര്‍ത്തി.

വീട്ടിലേക്ക് കയറി കാര്യം അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരി അമ്മയുടെ കയ്യിലിരിക്കുന്നത് കണ്ടത്. ഈ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിക്കുകയായിരുന്നു അവര്‍. ഒട്ടും വൈകിയില്ല, പ്രഥമശുശ്രൂഷ നല്‍കി കുഞ്ഞുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയിലേക്കു പാഞ്ഞു. വിദഗ്ധ ചികിത്സയില്‍ കുഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ സന്തോഷത്തിലാണ് എക്സൈസ് സംഘം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...