Wednesday, June 26, 2024 9:45 am

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് മതി : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് മതി എന്ന തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും, പ്രവാസികളുടെ എതിർപ്പും കണക്കിലെടുത്താണ് സര്‍ക്കാര്‍ നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റുപോലെയുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും, അത് സമ്മതിക്കാനുള്ള ജാള്യത കൊണ്ടാണ് പി.പി.ഇ കിറ്റിന്റെ കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

”തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദ പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ മുതൽ ആലോചിച്ച്‌ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു.തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല.

ഓരോ സമയത്തും സര്‍ക്കാര്‍ നിബന്ധനകള്‍ മാറ്റി പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നു. ഓരോ രാജ്യത്തും വ്യത്യസ്ത നിയമമാണെന്നും, അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച്‌ മുന്നോട്ട് പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റ്, ട്രൂനാറ്റ് പരിശോധന സംവിധാനം, പ്രത്യേക വിമാനം എന്നിങ്ങനെയുള്ള നിബന്ധനകള്‍ മുന്നോട്ട് വച്ചത്,” ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരിമിതികൾക്കിടയിൽ വീര്‍പ്പുമുട്ടി മല്ലപ്പള്ളി സിവിൽ സ്റ്റേഷൻ

0
മല്ലപ്പള്ളി : സിവിൽ സ്റ്റേഷൻ പരിമിതികൾക്കിടയിൽ വീർപ്പുമുട്ടുന്നു.  2006 ജനുവരി 27നാണ്...

മഴ തുടരുന്നു ; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ...

അനധികൃത അവധിയിലുള്ളവരെ പുറത്താക്കും ; കർശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം: അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ...

കല്ലുപാലം തകർച്ചയിൽ ; ഗതാഗതം നിരോധിച്ചു

0
പന്തളം : കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുപാലം അപകടഭീഷണിയിലായതോടെ...