അതി​ര്‍ത്തി​യി​ല്‍ വീണ്ടും പ്രകോപനവുമായി​ ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി​: അതി​ര്‍ത്തി​യി​ല്‍ വീണ്ടും പ്രകോപനവുമായി​ ചൈന. ഗല്‍വാന്‍ താഴ്‌വരയി​ല്‍ പരമാധി​കാരമെന്ന് പറഞ്ഞ ചൈനീസ് വി​ദേശകാര്യമന്ത്രാലയം സംഘര്‍ഷമുണ്ടായത് ചൈനയുടെ പ്രദേശത്താണെന്നും അവകാശപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.

കഴി​ഞ്ഞദി​വസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തി​യ ചര്‍ച്ചയി​ല്‍ അതി​ര്‍ത്തി​യി​ല്‍ സൈന്യത്തെ ഒഴി​വാക്കാന്‍ ധാരണയായി​രുന്നു. കി​ഴക്കന്‍ ലഡാക്കി​ലെ സംഘര്‍ഷമേഖലകളി​ല്‍ നി​ന്ന് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ പി​ന്‍വലി​ക്കാനും ധാരണയായി​രുന്നു. എന്നാല്‍ ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചെെനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചി​രി​ക്കുകയാണ് ഇന്ത്യ. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്.

നേരത്തേ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി​ ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.

എന്നാല്‍ ഇന്ത്യ ശക്തമായി​ തി​രി​ച്ചടി​ച്ചതോടെ കാര്യങ്ങള്‍ കൈവി​ട്ടുപോവുകയായി​രുന്നു. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...