8 മാസത്തെ ദൗത്യം ; എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

For full experience, Download our mobile application:
Get it on Google Play

നീണ്ട എട്ട് മാസത്തെ ദൗത്യത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എക്സ്പെഡീഷൻ 74 സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. സോയൂസ് MS 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് തിരിക്കുക. ഉച്ചയ്ക്ക് 12.33ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും. വൈകിട്ട് 3.55ന് കസാഖിസ്ഥാനിൽ ആണ് ലാൻഡിങ്. പാരച്യൂട്ട് ഉപയോഗിച്ച് കരയിലാണ് പേടകം ലാൻഡ് ചെയ്യുക നാസ ആസ്ട്രോനോട്ട് ക്രിസ് വില്ല്യംസ്, റഷ്യൻ കോസ്മോനോട്ട്സ് സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് എട്ട് മാസം നീണ്ട ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നത്.

ദീർഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഡോക്ടർമാർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന വിവിധ പഠനങ്ങൾ സംഘം നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ടതും ഭൂമിയിലുള്ളതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് നൂതന ചികിത്സാമാർഗ്ഗങ്ങൾ വികസിപ്പിക്കാൻ സഹായകമാകുന്ന ഗവേഷണങ്ങളും എക്സ്പെഡീഷൻ 74 സംഘം നടത്തി.എക്സ്പെഡീഷൻ 74 സംഘം നടത്തിയ ഈ പരീക്ഷണങ്ങളുടേയും ഗവേഷണങ്ങളുടേയും തുടർച്ചയാണ് അനിൽ മേനോൻ ഉൾപ്പെട്ട എക്സ്പെഡീഷൻ 75 ദൗത്യസംഘം നടത്തുക. മൂന്ന് പേർ ഭൂമിയിലേക്ക് മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...