തിരുവനന്തപുരം : സംസ്ഥാനം കടക്കെണിയില്‍ നട്ടം തിരിയുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വന്‍കിട പദ്ധതികളും പ്രഖ്യാപിക്കുമ്പോള്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമര്‍ശകരുടെ ചോദ്യം.
അതേസമയം വരുമാന സാധ്യതകള്‍ക്കായി പുതിയ രീതികള്‍ക്ക് കൂടി തുടക്കം കുറിക്കുന്നതാണ് ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാല്‍ വരുമാനം വരുന്നതിന് കൃത്യമായ വഴി ബജറ്റ് പറയുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നത്.
കടത്തില്‍ മുങ്ങി കുളിച്ചു നില്‍കുന്ന കേരളത്തെ കൂടുതല്‍ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന പ്രഖ്യാപനമാണ് ബജറ്റ്. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക് തന്നെ നട്ടം തിരിയുമ്പോഴാണ് വരുമാനമെവിടെയെന്ന് പറയാതെയുള്ള പ്രഖ്യാപനങ്ങള്‍. ഇത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുമെന്നും വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.