മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച്‌ സ്വന്തം കടയില്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച്‌ സ്വന്തം കടയില്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. അണ്ടൂര്‍ക്കോണം പായ്ച്ചിറ പണ്ടാര വിളവീട്ടില്‍ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചിരുന്നത്. ഒരേ കടയില്‍ തന്നെ രണ്ട് തവണ കയറിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.

പോത്തന്‍കോട് വാവറയമ്പലം ജംഗ്ഷനില്‍ ബാലാജി വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് കടയിലാണ് ഇയാള്‍ രണ്ട് തവണ മോഷണത്തിന് കയറിയത്. ഇതോടെ കടയുടമ വാവറയമ്പലം കുന്നുംപുറത്ത് വീട്ടില്‍ ബൈജുകുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാം വട്ടം മോഷണത്തിനു കയറിയപ്പോള്‍ ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.

സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയില്‍ മോഷണം നടന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബൈജുകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റു മോഷണങ്ങളില്‍ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പോലീസ് പരിശോധിച്ചു വരികയാണ്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...