മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാക്കള്‍ മലപ്പുറത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. എം.ഡി.എം.എയുടെ 232 പാക്കറ്റുകളും എട്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് കലാമുദ്ദീനും പാർട്ടിയുമാണ് പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് എം.ഡി.എം.എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24) പിടിയിലായത്.

തുടരന്വേഷണം നടത്തിയതിൽ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗശീൻ (23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പിൽ വെച്ച് 94 പാക്കറ്റ് എം.ഡി.എം.എയും എട്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായും അറസ്റ്റ് ചെയ്തു. മുമ്പ് കേസിലകപ്പെട്ട സമയത്തെ ജയിൽ ബന്ധങ്ങൾ ഉപയോഗിച്ച് മുഹമ്മദ് നൗശീൻ വരുത്തുന്ന വിവിധ മയക്കുമരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതായി രഹസ്യവിവരമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...