ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് ജേക്കബ് തോമസ്. ഇതോടെ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ വിഐപി സ്ഥാനാര്‍ത്ഥിയായാണ് ജേക്കബ് തോമസ്. മുന്‍ ഡിജിപി സെന്‍കുമാറും മത്സരിക്കാനുള്ള സാധ്യത ഏറെയാണ്.

യുഡിഎഫും എല്‍എഡിഎഫും അഴിമതിക്ക് കൂട്ടു നില്‍ക്കുന്നവരാണ്. കേരളത്തില്‍ ബിജെപിയുടേത് ആ വഴിയല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഈ സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയോടുള്ള പ്രത്യേക താല്‍പ്പര്യം കാരണം താന്‍ ഇരിങ്ങാലക്കുടയില്‍നിന്ന്  നിയമസഭയിലേക്ക് മത്സരിക്കും. മണ്ഡലം തെരഞ്ഞെടുത്തത് താനാണ്. എന്നാല്‍ എന്‍ഡിഎ സ്വതന്ത്രനായിട്ടാണോ ബിജെപി സ്ഥാനാര്‍ത്ഥിയായാണോ മത്സരിക്കുകയെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടില്ല. അതിശക്തമായ ത്രികോണ മത്സരമായിരിക്കും ഇരിങ്ങാലക്കുടയില്‍ നടക്കുകയെന്ന്  ജേക്കബ് തോമസ്  സൂചന നല്‍കുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂര്‍, കാറളം, കാട്ടൂര്‍ മുരിയാട്, പടിയൂര്‍, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട. ക്രൈസ്തവ വിഭാഗത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. നിലവില്‍ സിപിഎമ്മിന്റെ അരുണനാണ് എംഎല്‍എ. യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ചത് കേരളാ കോണ്‍ഗ്രസിന്റെ തോമസ് ഉണ്ണിയാടനും. 2015ല്‍ ബിജെപിക്ക് 30000ത്തില്‍ അധികം വോട്ട് ഇവിടെ കിട്ടി. ഇത്തവണ തോമസ് ഉണ്ണിയാടന്‍ ഇടതു പക്ഷത്തിനൊപ്പമാണ്. ഇതെല്ലാം പരിഗണിച്ചാണ് ജേക്കബ് തോമസ് മത്സരിക്കാന്‍ ഇരിങ്ങാലക്കുട തെരഞ്ഞെടുക്കുന്നത്. ബിജെപി വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വോട്ടുകളും തനിക്ക് കിട്ടുമെന്നാണ് വിലിയിരുത്തല്‍.

രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. കൂടുതല്‍ താല്‍പ്പര്യം ഇരിങ്ങാലക്കുടയോടാണ്. ബിജെപിക്ക് ഒപ്പമായിരിക്കും പ്രവര്‍ത്തനമെന്നും ജേക്കബ് തോമസ് പറഞ്ഞു.

കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാര്‍ത്ഥിയായി ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി എന്‍ഡിഎയുടെ ഭാഗമായി ആവും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതാണ് മത്സരിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഇരിങ്ങാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണ്. പാര്‍ട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആദ്യം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ട്ടി എന്ന നിലയില്‍ ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തോട് വളരെ യോജിപ്പാണ്. എന്നാല്‍ ആ പാര്‍ട്ടി കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയില്‍ ഊന്നിയ ഒരു പാര്‍ട്ടിയുടെ ഭാഗം ആകാനാണ് താല്‍പര്യം.

എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാര്‍ട്ടികള്‍ ഇല്ല. എല്ലാത്തരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണ്. ദേശീയത ഒരു രാജ്യത്തിന് അത്യാവശ്യമായ ഘടകം തന്നെയാണ്, എന്നാല്‍ അതിനൊരു അടിസ്ഥാനം വേണം. പാലക്കാട് നഗരസഭയിലുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവേശത്തിന്റെ പുറത്ത് ഉണ്ടായതാണ്. അങ്ങനെ രാജ്യത്തിന്റെ പലഭാഗത്ത് നടക്കുന്ന സംഭവങ്ങള്‍ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കാന്‍ ആവില്ല.

ഭരണത്തിലുള്ള സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍കൈ തെരഞ്ഞെടുപ്പില്‍ ഉണ്ട്. എന്നാല്‍ ഇക്കുറി ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...