ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവ് ; മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകള്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ പോലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിൽ ആണ് സംഭവം. തൊരൂർ സ്വദേശിയായ എടുരുക്തലാ ഏകയ്യ എന്ന ശ്രീനിവാസിനെയാണ് പർസിഗുട്ടയിൽ നിന്നെത്തിയ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചത്. മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും മറവിൽ സ്ത്രീകളെ ചൂഷണം ചെയ്ത് പണം തട്ടുന്നതായിരുന്നു ശ്രീനിവാസിന്റെ രീതി. അടുത്തിടെ പർസിഗുട്ട സ്വദേശിയായ യുവതി ആരോഗ്യപ്രശ്നങ്ങൾ സുഖപ്പെടുത്തുന്നതിനായി ശ്രീനിവാസിനെ സമീപിച്ചു.

തുടര്‍ന്ന്, ഇയാൾ യുവതിയെ ചൂഷണത്തിനിരയാക്കുകയും പിന്നാലെ യുവതിയിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആറ് ലക്ഷം രൂപ നൽകണമെന്നും പെൺമക്കളായ രണ്ട് പേരെയും കൂട്ടി തന്റെ അടുത്തേക്ക് വരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് സമ്മതിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പർസിഗുട്ടയിലെ ഒരു വനിതാ സൊസൈറ്റിയെ പരാതിയുമായി സമീപിച്ചത്. യുവതിയുടെ പരാതി കേട്ടതോടെ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കാനാണ് സംഘത്തിലെ സ്ത്രീകൾ തീരുമാനമെടുത്തത്.

തുടർന്ന് ഇവരുടെ നിർദേശപ്രകാരം യുവതി പ്രതിയെ ഫോണിൽ വിളിക്കുകയും എവിടെയാണുള്ളതെന്ന് തിരക്കുകയും ചെയ്തു. താൻ തൊരൂർ ബസ് സ്റ്റോപ്പിലുണ്ടെന്ന് പ്രതി മറുപടി നൽകിയതോടെ പർസിഗുട്ടയിൽ നിന്ന് സ്ത്രീകൾ സംഘടിച്ചെത്തുകയും പ്രതിയെ കണ്ടെത്തി കൈയോടെ പിടികൂടുകയുമായിരുന്നു. ബസ് സ്റ്റോപ്പിൽനിന്ന് പ്രതിയെ പിടികൂടിയ സ്ത്രീകൾ നടുറോഡിലിട്ടാണ് ഇയാളെ കൈകാര്യം ചെയ്തത്. മർദനത്തിനിടെ പ്രതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. തുടർന്നാണ് ഇയാളെ പോലീസിന് കൈമാറിയത്. ശ്രീനിവാസിനെതിരേ കേസ് രജിസ്റ്റർ ചെയ്തതായി തൊരൂർ സബ് ഇൻസ്പെക്ടർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...