തിരുവനന്തപുരം : ജനങ്ങളുടെ മേല്‍ അധിക നികുതി ചുമത്തി ബജറ്റില്‍ വിഭവസമാഹരണത്തിന് ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നികുതിക്കുടിശിക ഉള്‍പ്പെടെ പിരിച്ചെടുക്കാത്ത വരുമാനം 40,000 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വായ്പാ പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. വായ്‌പാ പരിധി കൂട്ടാനാവില്ലെന്ന് കേന്ദ്രം കടുംപിടുത്തം തുടരുകയാണ്.
പിരിച്ചെടുക്കാനുളള കുടിശിക കേന്ദ്രത്തോട് മല്ലിട്ട് വാങ്ങാനൊരുങ്ങുന്ന വായ്പയെക്കാള്‍ കൂടുതലാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3ശതമാനമാണ് സംസ്ഥാനത്തിന് വായ്പയെടുക്കാനാകുക. ഊര്‍ജ്ജമേഖലയിലെ പ്രവര്‍ത്തനം മെച്ചമെങ്കില്‍ 0.5ശതമാനം അധികമെടുക്കാം. അങ്ങനെയായാല്‍ 35000 കോടിരൂപ വരെ കിട്ടിയേക്കും. കുടിശിക പിരിച്ചെടുത്താല്‍ ഈ കടക്കെണി ഒഴിവാകും. ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പ് വര്‍ഷം ഘട്ടംഘട്ടമായാണ് വായ്പാനുമതി നല്‍കിയത്. സാധാരണ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ വായ്പാപരിധി നിശ്ചയിക്കുന്നതായിരുന്നു. ഇക്കുറി ഡിസംബര്‍ വരെ 17696കോടിയും പിന്നീട് 4060കോടിയും ആണ് അനുവദിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ അടുത്ത ഘട്ടമായി അനുമതി നല്‍കും. ബഡ്ജറ്റിന് മുന്നോടിയായി വായ്പാപരിധി കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അതില്‍ തീരുമാനമായിട്ടില്ല. ജി.എസ്.ടി.നഷ്ടപരിഹാരം തുടരുന്നതിലും സംസ്ഥാനത്തിന് എതിരായ ധനകാര്യകമ്മിഷന്‍ മാനദണ്ഡങ്ങളില്‍ യുക്തിപരവും യാഥാര്‍ത്ഥ്യബോധത്തോടെയുമുള്ള മാറ്റമുണ്ടാക്കണമെന്നുമാണ് മറ്റൊരാവശ്യം. ഇക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായിട്ടില്ലെങ്കില്‍ ബഡ്ജറ്റില്‍ വരുമാനം ഉറപ്പാക്കാനാവില്ല. ജി.എസ്.ടി വന്നതോടെ നികുതികൂട്ടാനാവില്ല. മദ്യത്തിനും ലോട്ടറിക്കും ഇനി വിലകൂട്ടാനുമാകില്ല. സേവനങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മാത്രമാണ് മുന്നിലുള്ള വഴി. അതില്‍ നിന്ന് പക്ഷേ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല.
അതേസമയം സംസ്ഥാനത്തിന് പിരിച്ചെടുക്കാനുള്ള കുടിശിക 40000കോടിരൂപയോളം വരും. ഇതില്‍ 13395.85കോടിയും ജി.എസ്.ടി.നികുതിയാണ്. കേസിലും മറ്റ് തര്‍ക്കങ്ങളിലും പെട്ട് പിരിച്ചെടുക്കാനാകാത്ത നികുതി കുടിശിക മാത്രമാണിത്. മോട്ടോര്‍ വാഹനനികുതിയിനത്തില്‍ സംസ്ഥാനത്തിന് കിട്ടാതെ പോകുന്ന വിഹിതം 2457.16കോടിവരും. കെ.എസ്.ഇ.ബി.യുടെ ഇലക്‌ട്രിസിറ്റി ഡ്യൂട്ടിയിനത്തില്‍ കിട്ടാത്ത വരുമാനം 1486കോടിവരും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാത്ത വൈദ്യുതി ബില്‍ കുടിശികയും 921കോടിയോളംവരും. എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ട് 258.80കോടിരൂപയും രജിസ്ട്രേഷന്‍ ഫീസ് തര്‍ക്കത്തില്‍ 1402കോടിയും കിട്ടാതെ പോകുന്നു. കെ.എസ്.ആര്‍.ടി.സിയുടെ മോട്ടോര്‍വാഹനനികുതി കുടിശിക 1796.75കോടിവരും. ഇതിന് പുറമെയാണ് വിവിധ വകുപ്പുകളിലൂടെയുള്ള നികുതിയേതര വരുമാനത്തിലും നികുതി ചോര്‍ച്ചകളിലൂടെയും ഉണ്ടാകുന്ന വരുമാന കുറവ്.
സംസ്ഥാനത്തിന്‍റെ ഒഴിവാക്കാനാകാത്ത ചെലവ് 94781കോടിയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ പകുതിയും ശമ്പളവും പെന്‍ഷനുമാണ്. അഞ്ചിലൊന്ന് വായ്പയ്ക്ക് നല്‍കേണ്ട പലിശയും. ഇതെല്ലാം ചേര്‍ത്താല്‍ ചെലവിന്‍റെ മുക്കാല്‍ പങ്കായി. ജനക്ഷേമവും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നത് മിച്ചമുള്ള കാല്‍ ശതമാനം കൊണ്ടാണ്. വരാനിരിക്കുന്ന ബഡ്ജറ്റില്‍ ഇതിനൊരു മാറ്റമുണ്ടാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് ധനവകുപ്പിലെ വിദഗ്ധര്‍ പറയുന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]