വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാളെ വെച്ചൂച്ചിറയിൽ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

റാന്നി :  റാന്നി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറ പ്രൊജക്റ്റും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ നിർമല ഗ്രാമം നിർമല നഗരം, നിർമല ജില്ല പദ്ധതിയുടെയും ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാളെ വെച്ചൂച്ചിറയിൽ തുടക്കമാകും. നാളെ രാവിലെ 10ന് കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേനംഗങ്ങൾ, ഗ്രീൻ അംബാസിഡർമാർ ,യുവജന ക്ലബ്ബകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വെച്ചൂച്ചിറ കവലയിൽ നിന്നും ചന്തയിലേക്ക് ശുചിത്വ റാലിയും തുടർന്ന് വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്കായി ശുചിത്വ ക്വിസ് മത്സരങ്ങൾ നടക്കും.

30ന് മഹാ ശുചിത്വ യജ്ഞവും സ്കൂളുകളിൽ ശുചിത്വ പ്രതിജ്ഞയും ശുചിത്വ സ്കൂൾ അസംബ്ലിയും നടത്തും. മഹാ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വള്ളിയാംകയം, കുഭിത്തോട്, പരുവ തോടുകളും, കൂത്താട്ടുകുളം, നായിത്താനി കുളങ്ങളും വെച്ചൂച്ചിറ മാർക്കറ്റ്, ബസ്സ് സ്റ്റാൻഡ്, കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങൾ, അംഗനവാടികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ഹോമിയോ ആശുപത്രി,ആയുർവേദ ആശുപത്രി കൃഷിഭവൻ, മൃഗാശുപത്രികൾ, പഞ്ചായത്തിലെ വിവിധ റോഡുകൾ തുടങ്ങിയ 86 ഇടങ്ങളിൽ യുവജന സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ,സ്കൂൾ പി ടി എ അംഗങ്ങൾ, അംങ്കണവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ, വാർഡ് തല ശുചിത്വ സമിതികൾ, കൃഷി കൂട്ടങ്ങൾ, ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും. ഒക്ടോബർ 1 ന് ആരാധനാലയങ്ങൾ, സമുദായ സംഘടനകളുടെ ഓഫീസുകൾ, കെട്ടിടങ്ങൾ, മന്ദിരങ്ങൾ എന്നിവ ശുചീകരിക്കും.

ഒക്ടോബർ 2 നു മാതൃക ശുചിത്വ അസംബ്ലി എ ടി എം ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 നു നടക്കും.  വിദ്യാലയങ്ങളിൽ നടത്തിയ ക്വിസ് മത്സര വിജയികൾ പങ്കെടുക്കുന്ന പഞ്ചായത്ത്‌ തല മെഗാ ക്വിസ് മത്സരവും, കോളേജ് തല വിദ്യാർത്ഥികൾക്കും സാംസ്‌കാരിക യുവജന ക്ലബ്ബ് അംഗങ്ങൾക്കും വേണ്ടി നടത്തിയ മൊബൈൽ ഫോട്ടോ ഗ്രാഫി, റീൽസ് മലസരങ്ങളിലെ എൻട്രികളുടെ പ്രദർശനവും നടക്കും. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടത്തും. ശുചിത്വ അസംബ്ലിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുള്ള പ്രൊജക്റ്റ്‌ നിർദേശങ്ങൾ അടുത്ത പദ്ധതി വർഷം മുതൽ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ്, വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....