പത്തനംതിട്ട : റവന്യൂ വകുപ്പിലെ ചിലരുടെ ഒത്താശയോടെ പത്തനംതിട്ട നഗരസഭാ പരിധിയിലും സമീപ പ്രദേശമായ മൈലപ്ര വില്ലേജിലും വ്യാപകമായി വയൽ നികത്തൽ. റവന്യൂ ഉദ്യോഗസ്ഥരെ യഥാസമയം വിവരം അറിയിച്ചാലും അവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതോടെ അനധികൃത നിലം നികത്തലും നിര്‍മ്മാണവും വ്യാപകമാകും. പത്തനംതിട്ട വില്ലേജിൽ വെട്ടിപ്പുറം മുറിയിൽ മുണ്ടുകോട്ടക്കൽ ചാമക്കാലായിൽ വീട്ടിൽ സി.ടി വർഗീസിന്റെ ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 186/10-3 ല്‍ പെട്ട 16.19 ആർ നിലം ജൂലൈ മാസം 14 ന് വൈകിട്ട് മുതലാണ് അനധികൃതമായി നികത്താൻ തുടങ്ങിയത്. സമീപവാസികളും പൊതു പ്രവർത്തകരും പോലീസിൽ അടക്കം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല അടുത്ത നാലുദിവസങ്ങൾ കൂടി ഇവിടെ മണ്ണ് നിക്ഷേപിച്ച് വയല്‍ പൂര്‍ണ്ണമായി നികത്തുകയും ചെയ്തു.
ഈ വയൽ നികത്താൻ അനുമതി നൽകിയിട്ടുണ്ടോ എന്നും അനുമതി ഇല്ലെങ്കിൽ ഇതിനെതിരെ എന്ത് നടപടികൾ സ്വീകരിച്ചു എന്നും ചോദിച്ച് പൊതു പ്രവർത്തകനായ അനിൽ കാറ്റാടിക്കൽ പത്തനംതിട്ട വില്ലേജ് ഓഫീസർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ മാത്രമാണ് നിരോധന ഉത്തരവ് നല്‍കുവാന്‍ റവന്യു വകുപ്പ് തയ്യാറായത്. എന്നാല്‍ ഒരു ഉത്തരവ് നല്‍കിയതില്‍ കവിഞ്ഞൊരു നടപടിയും റവന്യൂ വകുപ്പ് കൈക്കൊണ്ടിട്ടില്ല. അനധികൃതമായി നികത്തിയ വയൽ പൂർവ്വസ്ഥിതിയിൽ ആക്കണമെന്നുള്ള പത്തനംതിട്ട വില്ലേജ് ഓഫീസറുടെ ഉത്തരവ് സ്ഥലം ഉടമ നടപ്പിലാക്കിയോ എന്ന് പരിശോധിച്ചിട്ടുമില്ല. ഇതിനെതിരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും അടൂർ ആർ.ഡി.ഒ ക്കും അനില്‍ കാറ്റാടിക്കല്‍ പരാതി നല്‍കി. മണ്ണ് നീക്കാൻ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട നഗരസഭാ പരിധിയില്‍ 2020 മുതൽ വയലിലോ വയൽ നികത്തിയ സ്ഥലങ്ങളിലോ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയിട്ടില്ല എന്ന് നഗരസഭാ അധികൃതര്‍തന്നെ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ കുറെ നാളുകളായി നിരവധി കെട്ടിടങ്ങളാണ് നഗര പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033