ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

For full experience, Download our mobile application:
Get it on Google Play

അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർ ശാന്തിയും രക്ഷാധികാരി സുനിൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. മൊമന്റോയും അനുമോദന പത്രവും നൽകും.

സ്വഭാവവേഷങ്ങൾ, ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ, നായകൻ എന്നിവയുൾപ്പെടെ മലയാളം, തമിഴ് ഭാഷകളിലായി 250ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ്, സെൻ ലാലു അലക്സ്, സിയ ലാലു അലക്സ് എന്നിവർ മക്കളാണ്.

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത 1978 ജനുവരി 20ന് റിലീസ് ചെയ്ത ” ഈ ഗാനം മറക്കുമോ ” എന്ന സിനിമയിൽ സഹനടനായി വിക്രമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങേറ്റം നടത്തി. അഞ്ച് തമിഴ് സിനിമകളിലും ( വാലിബമെ വാ വാ, ജീവ, എയർപോർട്ട്, ബിമാ, സാന്റൽ ) അദ്ദേഹം അഭിനയിച്ചു. 2004ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും (മഞ്ഞുപോലൊരു പെൺക്കുട്ടി ) ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്സ്, ഏഷ്യാനെറ്റ്, അമൃത, മാതൃഭൂമി, കല അബുദാബിയുടെ കലാരത്നം, സൗദി അറേബ്യയിലെ എറണാകുളം പ്രവാസി അസോസിയേഷൻ നൽകിയ അഭിനയ കീർത്തി പുരസ്കാരവും അദ്ദേഹം നേടി.

മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020 ), സംവിധായകൻ
ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സിനിമ സമിതി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...