എലൈറ്റ് ക്ലബ്ബിലേക്കല്ല …. ചന്ദ്രന്റെ തിരുമുറ്റത്ത് ; ചന്ദ്രയാൻ 3 ലോകത്തിന് മുന്നിൽ വെയ്ക്കുന്നത് എന്ത്?

For full experience, Download our mobile application:
Get it on Google Play

പാഠങ്ങൾ പഠിക്കുക വീഴ്ച്ചയിൽ നിന്നാണ്. തോൽവിയിൽ നിന്നാണ് ജയം ഉണ്ടാവുക എന്ന് അനുഭവ സാമ്പത്തുള്ള പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. തോൽവി ഏറ്റുവാങ്ങുമ്പോൾ താൽകാലിക ആശ്വാസം കണ്ടെത്താനായി ഉപയോഗിക്കുന്ന വെറും വാക്കുകളായി ഇതിനെ തള്ളിക്കളയാൻ ആവില്ല എന്നാണ് ചന്ദ്രയാൻ 3യുടെ വിജയം നമ്മെ പഠിപ്പിക്കുന്നത്. കുഞ്ഞിനെ മടിയിൽ ഇരുത്തി അമ്പിളി അമ്മാവനെ കാണിച്ച് അമ്മ ഭക്ഷണം വാരി തന്ന കുട്ടിക്കാലത്തിന്റെ നല്ലോർമ്മകൾ അനുഭവിച്ചവരാവും ഓരോ ഭാരതീയനും. ആകാംക്ഷാപൂർവം മാത്രം നോക്കി കണ്ട തിങ്കൾകലമാന്റെ നെറുകയിൽ തൊട്ട് ഇന്ത്യ ഇന്നിതാ ലോകത്തിന് മുമ്പിൽ വിജയഗാഥ രചിച്ചിരിക്കുകയാണ്.

നൂറ്റി നാല്പത് കോടി വരുന്ന ജനങ്ങൾ ശ്വാസം അടക്കിപിടിച്ചിരുന്ന 18 മിനിറ്റുകൾ. ഒടുവിൽ തടസങ്ങൾ ഏതുമില്ലാതെ ഇന്ത്യയുടെ പേടകം ചന്ദ്രന്റെ മണ്ണിൽ ചുവടുറപ്പിച്ചപ്പോൾ ഇന്ത്യ എന്ന രാജ്യം ലോക ബഹിരാകാശ ചരിത്രത്തിന്റെ പുസ്തകതാളുകളിൽ എഴുതി ചേർക്കപ്പെട്ടു. സോവിയറ്റ് യൂണിയൻ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ്‌ ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായും എല്ലാത്തിലുമുപരി ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായും ഇന്ത്യ തലയുയർത്തുക കൂടിയായിരുന്നു ഇവിടെ. ഇരുൾമൂടിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പ്രയാണം തുടങ്ങിയ പ്രഗ്യാൻ റോവർ ഇനി ബഹിരാകാശ രംഗത്ത് ലോകത്തിന് തന്നെ പുതുവെളിച്ചം പകരുന്ന വഴികാട്ടിയാകും. മാത്രമല്ല കാലങ്ങളായി ഇരുൾ മൂടി കിടക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിൽ തണുത്തുറഞ്ഞ ഹിമസാന്നിധ്യം കണ്ടെത്തിയാൽ അതിനെ ഊർജമാക്കി മാറ്റിയുള്ള പുതിയ കണ്ടെത്തലുകൾക്കുള്ള പഠനവിഷയം കൂടി ഇന്ത്യയ്ക്ക് സമ്മാനിക്കാനാവും.

ചന്ദ്രോപരിതലത്തിലെ അയോണുകളുടെയും ഇലക്‌ട്രോണുകളുടെയും സാന്ദ്രതയിലെ വ്യതിയാനങ്ങൾ, ധ്രുവപ്രദേശങ്ങളിലെ താപനില, ചന്ദ്രനിലെ ചലനങ്ങൾ എന്നിവയുടെ നിരീക്ഷണം, ചന്ദ്രന്റെ ഘടന പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ വെറും 14 ദിവസത്തിനുള്ളിൽ പ്രഗ്യാൻ എന്ന റോവറിനു പൂർത്തിയാക്കേണ്ടതുണ്ട്. പഠനം വിജയകരമാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഗഗൻയാൻ, സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ 1 തുടങ്ങിയ നിർണായകമായ ദൗത്യങ്ങൾക്കും വഴിത്തിരിവാകും. മാത്രമല്ല മറ്റ് രാജ്യങ്ങളുമായി ഒത്തു ചേർന്നുള്ള പഠനങ്ങൾക്കും ആത്മവിശ്വാസം പകരുന്നതാണ് ഈ ദൗത്യം. കുറഞ്ഞ ചിലവിൽ വലിയ ദൗത്യങ്ങൾ എങ്ങനെ വിജയകരമാക്കാം എന്ന പാഠം കൂടിയാണ് ചന്ദ്രയാൻ 3 നമ്മെ പഠിപ്പിക്കുന്നത്. വെറും 615 കോടിയാണ് ആകെ ചിലവ്. മാത്രമല്ല ഊണും ഉറക്കവും ത്യജിച്ച് ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തുവാൻ അക്ഷീണം പരിശ്രമിച്ച ഓരോ ശാസ്ത്രജ്ഞന്മാരെയും ഈ ഘട്ടത്തിൽ അഭിനന്ദിക്കേണ്ടതുണ്ട്. ചന്ദ്രയാന്റെ ഓരോ ഘട്ടത്തിലും പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഐഎസ്ആർഒയ്ക്കും രാജ്യത്തിന്റെ ബിഗ് സല്യൂട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...