തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്‍റ് കളക്ടറായിരുന്നു. 2024 ല്‍ സിവില്‍ സര്‍വ്വീസ് പരിശീലനം പൂരത്തിയാക്കിയ ശേഷം 2025 മേയ് മാസത്തിലാണ് എറണാകുളം അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേല്‍ക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് കെ.എസ്.ഗോപകുമാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടം സംഭവിക്കുകയും പാര്‍വതിയുടെ വലത് കൈ നഷ്ടമാവുകയും ചെയ്തിരുന്നു.

ശാരീരിക പരിമിതികളെ മനക്കരുത്ത്കൊണ്ട് മറികടന്ന പാര്‍വതിയുടെ ജീവിതയാത്ര സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും പ്രചോദനമാണ്. പ്ലസ് ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച പാര്‍വതി ബംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ നിന്നും 2021 ല്‍ നിയമ ബിരുദം നേടി. ഇതിനിടെ ആലപ്പുഴ കളക്ടര്‍മാരായിരുന്ന എസ്.സുഹാസ്‌, കൃഷ്ണ തേജ എന്നിവരുടെ കാലഘട്ടത്തില്‍ കളക്ട്രേറ്റില്‍ ഇന്‍റെണ്‍ഷിപ്പിന് അവസരം ലഭിക്കുകയും ഐ.എ.എസ് എന്ന സ്വപ്നം മൊട്ടിടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...