പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

For full experience, Download our mobile application:
Get it on Google Play

പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയുടെ ശുചിത്വ ദൗത്യത്തിന് തുടക്കമാകുന്നു. സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അജൈവ മാലിന്യം ദേവസ്വം ബോര്‍ഡിന്‍റെ അനുമതി പ്രകാരം ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണവും തുടര്‍നടപടികളും. അജൈവ മാലിന്യ ശേഖരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് മൂന്നുമണിക്ക് പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ നിര്‍വഹിക്കും.

ശബരിമലയില്‍ വിവിധ ഇടങ്ങളില്‍ ശേഖരിച്ചിട്ടുള്ള അജൈവ മാലിന്യം ഘട്ടം ഘട്ടമായി നീക്കം ചെയ്ത് ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീര്‍ഥാടന കേന്ദ്രത്തിന്‍റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശേഖരിക്കുകയും പുനരുപയോഗിക്കാവുന്നവ പരമാവധി വീണ്ടെടുക്കുകയും ശേഷിക്കുന്നവ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

0
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ...