സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2026-29) സെപ്റ്റംബര്‍ എട്ട് രാവിലെ 10 ന് പത്തനംതിട്ട കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികള്‍/സംഘടനകളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും തുടര്‍ന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സമിതിക്ക് സമര്‍പ്പിക്കുന്ന നിവേദനങ്ങളില്‍ വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍/ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തണം.

സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ഏഴിന് നടത്തും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍
സഹിതം ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. വെബ്സൈറ്റ് : http://www.polyadmission.org/

ലാബ് ടെക്‌നീഷ്യന്‍ നിയമനം
റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം സെപ്്റ്റംബര്‍ 14 ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ആരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 240478.

സമഗ്രശിക്ഷാ കേരളം : അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ കാര്യാലയത്തിലും ബി.ആര്‍.സികളിലും വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.) പത്തനംതിട്ട, ഗവണ്‍മെന്‍റ് മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 15 വൈകിട്ട് അഞ്ച്. പ്രായപരിധി 40. ഫോണ്‍ : 0469 2600167.

ടെന്‍ഡര്‍കോയിപ്രം ഐ.സി.ഡി.എസ് പ്രോജക്ടിന്‍റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു .അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍ : 9188959671.

ഹിന്ദി ഗസ്റ്റ് ലക്ചറര്‍ നിയമനം
ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് (സി.എഫ്.ആര്‍.ഡി)യുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍ ഹിന്ദി ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സെപ്റ്റംബര്‍ 14ന് രാവിലെ 11.30 ന് സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

ഗ്രാമപഞ്ചായത്ത് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ്
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഭരണസമിതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15ന് വൈകിട്ട് അഞ്ചിനുള്ളില്‍ നാമനിര്‍ദ്ദേശ പത്രിക ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 2026 ജൂണ്‍ 30 വരെ വരിസംഖ്യ കുടിശ്ശിക ഇല്ലാത്തവരായിരിക്കണം. പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബര്‍ 16 ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 19ന് വൈകിട്ട് അഞ്ച്. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 22 ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 23 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തെരഞ്ഞെടുപ്പ് നടത്തി ഉച്ചകഴിഞ്ഞ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആയുര്‍വേദ തെറാപ്പി കോഴ്‌സ്
അസാപ് കേരളയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ല കേന്ദ്രീകരിച്ച് ആയുര്‍വേദ തെറാപ്പി കോഴ്‌സിലേക്ക് ക്ലാസ് ആരംഭിച്ചു. പരിമിത സീറ്റുകളില്‍ പ്രവേശനം തുടരുന്നു. ഫോണ്‍ : 9495999672, 6238984094.

കുടിശ്ശിക ഒടുക്കുന്നതിന് അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക ഒടുക്കുന്നതിന് അവസരം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2320158.

വെറ്ററിനറി മൊബൈല്‍ സര്‍ജറി യൂണിറ്റ്
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ല വെറ്ററിനറി കേന്ദ്രം മുഖേന നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജില്ല വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 11.30 നാണ് അഭിമുഖം. യോഗ്യത : ബി.വി.എസ്.സി ആന്‍റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, വെറ്ററിനറി സര്‍ജറിയില്‍ ബിരുദാനന്തരബിരുദം. ഫോണ്‍ : 0468 2322762.

വാഹനം ആവശ്യമുണ്ട്
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഡ്രൈവറോടു കൂടി മഹീന്ദ്ര ബൊലെറോ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നിന് ശേഷം നിര്‍മിച്ച വാഹനമായിരിക്കണം. അവസാന തീയതി : സെപ്റ്റംബര്‍ 17. ഫോണ്‍ : 0468 2952424.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...