Thursday, July 3, 2025 6:43 am

വായനപക്ഷാചരണം വിപുലമായ പരിപാടികള്‍ ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെയാണ് വായനപക്ഷാചരണം സംഘടിപ്പിക്കുക. വായനദിനമായ ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ജൂലൈ ഏഴിന് തോട്ടക്കോണം ഗവ എച്ച്എസ്എസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരും ജില്ലാ ലൈബ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും വിവിധ വകുപ്പുകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാലകള്‍, സ്‌കൂള്‍-കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ ജനറല്‍ കണ്‍വീനറും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ കണ്‍വീനറും വിവിധ വകുപ്പ് പ്രതിനിധികളും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരും നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്ററും അംഗങ്ങളായ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.

ജൂണ്‍ 19ന് എല്ലാ സ്‌കൂളുകളിലും ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജൂണ്‍ 20നും 21നും ഗ്രന്ഥശാലകള്‍ക്കു സമീപത്തെ സ്‌കൂളുകളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തും. ഗ്രന്ഥശാലാ ഭാരവാഹികള്‍ പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. ജൂണ്‍ 22ന് ജി. ശങ്കരപ്പിള്ള (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂണ്‍ 24നും 25നും ഗ്രന്ഥശാലാ പരിസരത്തുള്ള എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും.

പുസ്തകോത്സവങ്ങളില്‍ നിന്നും വാങ്ങിയ പുതിയ പുസ്തകങ്ങളുടെയും വായനമത്സരത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പുസ്തകങ്ങളുടെയും പ്രദര്‍ശനം രണ്ടു ദിവസങ്ങളിലായി എല്ലാ ഗ്രന്ഥശാലകളിലും നടത്തും. ജൂണ്‍ 26ന് എല്ലാ ഗ്രന്ഥശാലകളിലും ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളില്‍ ലഹരി വിരുദ്ധദിനം ആചരിക്കും. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ലബുകളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും.

ജൂണ്‍ 27നും 28നും എല്ലാ ഗ്രന്ഥശാലകളും വരിക്കാരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് കാമ്പയിന്‍ നടത്തും. ജൂണ്‍ 29ന് വായനാക്കുറിപ്പ് തയാറാക്കും. ജൂണ്‍ 30ന് ഇടപ്പള്ളി രാഘവന്‍പിള്ള (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ ഒന്നിന് പി. കേശവദേവ് (ചരമദിനം), പൊന്‍കുന്നം വര്‍ക്കി (ജന്മദിനം), എന്‍.പി. മുഹമ്മദ് (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ രണ്ടിന് പൊന്‍കുന്നം വര്‍ക്കി (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും. എല്ലാ ലൈബ്രറികളിലും ബാലവേദി കൂട്ടുകാരുടെ ഒത്തു ചേരല്‍ വര്‍ണകൂടാരം സംഘടിപ്പിക്കും.

സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പഠിതാക്കള്‍ക്കായി വായനാമത്സരം സംഘടിപ്പിക്കും. ജൂലൈ മൂന്നിന് മലബാര്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ കെ. ദാമോദരന്‍ (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും. കോന്നി എഇഒയുടെ ചുമതലയില്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ. ദാമോദരന്‍ അനുസ്മരണം സംഘടിപ്പിക്കും.
ജൂലൈ നാലിന് കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി. സാംബശിവന്‍ (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍ (ചരമദിനം), തിരുനല്ലൂര്‍ കരുണാകരന്‍ (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും.

ജൂലൈ ആറിന് ഗ്രന്ഥശാലകള്‍ക്കു സമീപത്തെ സ്‌കൂളുകളില്‍ മദേഴ്സ് പിടിഎയുടെ ആഭിമുഖ്യത്തില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമ്മവായന പദ്ധതിക്ക് തുടക്കംകുറിക്കും. ജൂലൈ ഏഴിന് ഐ.വി. ദാസ് ജന്മദിനത്തില്‍ എല്ലാ ലൈബ്രറികളിലും അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഇതോടൊപ്പം വായനക്കുറിപ്പിന്റെ സമ്മാനദാനവും നടത്തും. ജൂലൈ എട്ടിന് പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ക്വിസ്മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിക്കും. ഉത്തരവാദിത്ത സമൂഹം എന്ന ആശയത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലെ ആറു സ്‌കൂളുകളില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് കാമ്പയിന്‍ സംഘടപ്പിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 44 ജന്‍ഡര്‍ റിസോഴ്സ് സെന്ററുകളില്‍ ആസ്വാദനകുറിപ്പ് മത്സരം, കഥപറച്ചില്‍, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം പ്രൊഫ. ടി.കെ.ജി. നായര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഫാ. ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീര്‍ജാന്‍, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, യുവജനക്ഷേമബോര്‍ഡ് ഓഫീസര്‍ എസ്.ബി. ബീന, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ കെ.എസ്. രാജേഷ്, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, നാഷണല്‍ സര്‍വീസ് സ്‌കീം പി.എ.സി. എന്‍. അനുരാഗ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കാശിനാഥന്‍, കുടുംബശ്രീ ഡിപിഎം പി.ആര്‍. അനൂപ, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി എസ്. അജയന്‍, ഡിഇഒ ഓഫീസ് പ്രതിനിധി എസ്. ദീപു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി 61 പേ​രെ കാ​ണാ​താ​യ​താ​യി

0
ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി 61 പേ​രെ കാ​ണാ​താ​യ​താ​യി...

ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്

0
ഗാസ : തിങ്കളാഴ്ച ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര...

കൊ​ല്ലത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി​ന​ശി​ച്ചു

0
കൊ​ല്ലം: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി...

ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

0
നവിമുംബൈ : ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ...