കെഎസ്ഇബി മൂഴിയാര്‍ പവര്‍ സ്റ്റേഷനില്‍ വിപുലമായ മാലിന്യ സംസ്‌കരണ പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാം ഘട്ടമായി കെഎസ്ഇബി മൂഴിയാര്‍ സര്‍ക്കിള്‍ ഓഫീസിലും, പവര്‍ സ്റ്റേഷനിലും വിവിധ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു. പദ്ധതികളുടെ ആസൂത്രണത്തിനായി ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലുളള സംഘം പവര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
സീതത്തോട് ഗ്രാമപഞ്ചായത്ത് മുഖാന്തിരമാണ് മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിച്ചു.

പവര്‍ സ്റ്റേഷന്‍ ക്യാന്റീനിനും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനും സമീപത്തായി ജൈവമാലിന്യ സംസ്‌കരണത്തിന് ഗോബദ്ധന്‍ സ്‌കീം അടിസ്ഥാനമാക്കിയ ബയോഗ്യാസ് പ്ലാന്റുകളും അജൈവ മാലിന്യ സംസ്‌കരണത്തിന് ഒരു ടണ്‍ ശേഷിയുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രമോദ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നൗഷാദ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാനവാസ് ഖാന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ പുഷ്പകുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. പ്രിയദേവി എന്നിവര്‍ സന്നിഹിതരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...