Wednesday, July 9, 2025 7:36 am

അൻവറിന് പിന്നിൽ ബാഹ്യശക്തികൾ , ​ഗൂഢാലോചനയെന്ന് മൊഴി ; വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകുകയുണ്ടായി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്. ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.

എംആർ അജിത് കുമാർ ക്രമസമാധാന ചുമതല നിർവ്വഹിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തെളിവുകള്‍ നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അൻവർ എംഎൽഎ പറഞ്ഞു. അതിനിടെ തുടർച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പിവി അൻവർ പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി. തന്നെ കൊല്ലാനും കുടുംബത്തെ അപായപ്പെടുത്താനും സാധ്യതയുണ്ട്. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്ക് കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ കോടതി

0
എറണാകുളം : ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്ക് കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ...

ദേ​ശീ​യ പ​ണി​മു​ട​ക്ക് : കൊ​ച്ചി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു

0
കൊച്ചി : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച...

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ൺ ആ​ന​യാ​യ വ​ത്സ​ല ച​രി​ഞ്ഞു

0
ഭോ​പ്പാ​ൽ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ൺ ആ​ന​യാ​യ വ​ത്സ​ല ച​രി​ഞ്ഞു....

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

0
ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ...