എന്തും തുറന്ന് സംസാരിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്ന സുഹൃത്താണ് നഷ്ടപ്പെട്ടത് ; യെച്ചൂരിയുടെ വിയോഗത്തിൽ എ.കെ. ആൻറണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യക്തിപരമായി ദീർഘകാലമായി എനിക്ക് ഏറ്റവും അടുപ്പുമുണ്ടായിരുന്ന, രാഷ്ട്രീയത്തിന് അതീതമായി ഏതു കാര്യവും പരസ്പര വിശ്വാസത്തോടെ തുറന്ന് സംസാരിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്ന സുഹൃത്താണ് നഷ്ടപ്പെട്ടത്. യെച്ചൂരിയുടെ അകാലത്തിലെ വേർപാട് ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ജനാധിപത്യ-മതേതര ശക്തികളിലുമുണ്ടായ തീരാനഷ്ടമാണ്. ഈ നഷ്ടം നികത്തുക അത്ര എളുപ്പമല്ല. രാജ്യത്തെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച് നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തെളിഞ്ഞുവരുമ്പോൾ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്താണ്. അന്ന് ഞാൻ മൻമോഹൻ സിങ് സർക്കാറിൽ പ്രതിരോധമന്ത്രിയായിരുന്നു.

ഒന്നാം യു.പി.എ സർക്കാർ രൂപവത്രിക്കുന്നതിനുവേണ്ടി ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ചും സി.പി.എമ്മും സി.പി.ഐയും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രധാന തീരുമാനമെടുക്കുമ്പോൾ അവരുടെ കൂടി അഭിപ്രായങ്ങൾ അറിയണമെന്ന് സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും ആഴ്ചകളിൽ പ്രണബ്മുഖർജിയുടെ വീട്ടിൽ പ്രധാന നേതാക്കൾ ഒരുമിച്ച് കൂടും. ചില സമയങ്ങളിൽ സോണിയ ഗാന്ധിയുടെ വീട്ടിലും. ആ യോഗത്തിൽ നിർബന്ധമായും പങ്കെടുത്തിരുന്ന നേതാക്കളായിരുന്നു യെച്ചൂരിയും പ്രകാശ് കാരാട്ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...