ഭാര്യയും ബന്ധുക്കളും വീട്ടിൽ നിന്ന് 9.5 പവന്‍റെ മാല മോഷ്ടിച്ചു ; പരാതിയുമായി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി: ഭാര്യയും ബന്ധുക്കളും വീട്ടിൽ നിന്ന് സ്വ൪ണം മോഷ്ടിച്ച സംഭവത്തിൽ കേസെടുത്തിട്ടും തുട൪നടപടി എടുത്തില്ലെന്ന പരാതിയുമായി യുവാവ് രംഗത്ത്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഇൻഷാദ് ഇസ്ഹാക്കാണ് വടക്കഞ്ചേരി പോലീസിനെതിരെ പരാതിയുമായി വന്നിരിക്കുന്നത്. ഇൻഷാദും ഭാര്യയും അകന്നു കഴിയുകയാണ്. ഇതിനിടയിലാണ് ഇൻഷാദിൻറെ കാരപ്പാടത്തെ വീട്ടിലേക്ക് ഭാര്യയും ബന്ധുക്കളുമെത്തിയത്. പോലീസ് സാന്നിധ്യത്തിൽ ഭാര്യയുടെ വസ്ത്രങ്ങളും സ൪ട്ടിഫിക്കറ്റുകളും എടുക്കാനായിരുന്നു വരവ്. പക്ഷെ അതോടൊപ്പം ഇൻഷാദിൻറെ ഒൻപതര പവൻ സ്വ൪ണവും കവ൪ന്നുവെന്നാണ് കേസ്.

ഭാര്യക്കൊപ്പം വന്ന മൂന്ന് ബന്ധുക്കൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. തൻറെ സ്വ൪ണമാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ഇൻഷാദ് പോലീസിന് മുന്നിൽ നൽകി. എന്നാൽ ആറുമാസമായിട്ടും തുട൪നടപടി ഒന്നുമായില്ലെന്നാണ് ഇൻഷാദിൻറെ പരാതി.തുട൪നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇൻഷാദ് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. അതേസമയം ഇൻഷാദ് നൽകിയ രേഖകളിൽ അവ്യക്തതയുണ്ടെന്നാണ് വടക്കഞ്ചേരി പോലീസിന്‍റെ വിശദീകരണം. കേസിൽ അന്വേഷണം തുടരുകയാണെന്നും വടക്കഞ്ചേരി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...