Friday, January 31, 2025 11:06 pm

പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടി ; വധു അടക്കം മുങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടർ പുനർവിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാസർഗോഡ് സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ചംഗ സംഘം ഫോണിൽ ബന്ധപ്പെടുന്നത്.

കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകൾ നടത്തി. യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങിൽ പങ്കെടുത്തു. നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈൽ ഫോണും ലാപ്ടോപ്പും അടങ്ങുന്ന ബാഗും സംഘം കൈക്കലാക്കി. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു. ഹോട്ടലിലെ ഉൾപ്പെടെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ സുഹൃത്ത് പിടിയിൽ

0
മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ...

യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 65കാരൻ പിടിയിൽ

0
കായംകുളം: പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കായംകുളം...

ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര ലക്ഷം രൂപ പിഴയും...

0
ഹരിപ്പാട്: ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര...

വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം ജില്ലയിലടക്കം വൈകുന്നേരത്തോടെ മഴ തുടങ്ങി....