ന്യൂഡൽഹി: ഡൽഹിയിലെ ഭവനരഹിതരായ 192 പേർ ജൂൺ 11നും 19നും ഇടയിലെ അത്യുഷ്ണത്തിൽ മരിച്ചതായി റിപ്പോർട്ട്. സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് എന്ന എൻ.ജി.ഒയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞവർഷങ്ങളുമായി അപേക്ഷിച്ച് നോക്കുമ്പോൾ പ്രസ്തുത കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. രാജ്യതലസ്ഥാനം കത്തുന്ന ചൂടിൽ ഉരുകിയൊലിക്കുന്നതിനിടെ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അഞ്ചുപേരാണ് മരിച്ചത്. നോയിഡയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ മരിച്ചു. ജൂൺ 11 മുതൽ 19 വരെയുള്ള കാലയളവിൽ ഭവനരഹിതരായ 192 പേർ അത്യുഷ്ണം കാരണം മരിച്ചത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്ന് എൻ.ജി.ഒയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ കുമാർ അലേഡിയ പറഞ്ഞു. ഈ ഭയാനകമായ കണക്കുകൾ സമൂഹത്തിലെ ഏറ്റവും ദുർബലരുടെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉറപ്പിക്കുന്നു. ഡൽഹിയിൽ ചൂട് കാരണം മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാത്തതിൽ 80 ശതമാനവും ഭവനരഹിതരുടേതാണ്.
ജൂൺ 11 മുതൽ 19 വരെയുള്ള കാലയളവിൽ ഭവനരഹിതരായ 192 പേർ അത്യുഷ്ണം കാരണം മരിച്ചത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്ന് എൻ.ജി.ഒയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ കുമാർ അലേഡിയ പറഞ്ഞു. ഈ ഭയാനകമായ കണക്കുകൾ സമൂഹത്തിലെ ഏറ്റവും ദുർബലരുടെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉറപ്പിക്കുന്നു. ഡൽഹിയിൽ ചൂട് കാരണം മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാത്തതിൽ 80 ശതമാനവും ഭവനരഹിതരുടേതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇത് നിർജലീകരണവും മറ്റു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഭവനരഹിതരായ ആളുകൾ തിരിച്ചറിയൽ രേഖകളുടെയും സ്ഥിര മേൽവിലാസത്തിന്റെയും അഭാവം കാരണം സർക്കാറിന്റെ വിവിധ ഭവനപദ്ധതികളിൽനിന്ന് പിന്നോട്ടുനിൽക്കുകയാണ്. ഇത് ഇവരെ വീണ്ടും തെരുവിൽ ജീവിക്കാൻ നിർബന്ധിതരാക്കുന്നു. ശീതീകരണ കേന്ദ്രങ്ങൾ, മതിയായ സംരക്ഷണ കേന്ദ്രങ്ങൾ, കുടിവെള്ള വിതരണം, ഭവനരഹിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുക എന്നിവ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സുനിൽ കുമാർ പറഞ്ഞു.