“രാഹോവന്‍ ” – രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിച്ചു ; വിവാദ സ്‌കിറ്റില്‍ ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതം പിഴ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിച്ച ബോംബെ ഐഐടിയിലെ എട്ടു വിദ്യാര്‍ഥികള്‍ക്ക് 1.2ലക്ഷം രൂപ വരെ പിഴ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്‌കിറ്റ് ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്ന തരത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. “രാഹോവന്‍” എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ നടത്തിയ പരിപാടി ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു വിഭാഗം വിദ്യാര്‍ഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

മാര്‍ച്ച് 31നാണ് സ്‌കിറ്റ് സ്റ്റേജില്‍ അവതരിപ്പിച്ചത്. രാഹോവന്‍’ നായക കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചതായാണ് പ്രധാന ആരോപണം. സ്‌കിറ്റ് ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും പരിഹസിക്കുന്നതാണെന്നും പരാതികളില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാപനം അച്ചടക്ക സമിതി രൂപീകരിച്ചത്. ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് സ്‌കിറ്റെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ വാദിച്ചു. ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ തുക വരെയാണ് പിഴയായി ചുമത്തിയത്. പരിപാടിയില്‍ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ആണ് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് 40,000 രൂപ വീതം പിഴ ഒടുക്കാന്‍ നിര്‍ദേശിച്ചു. കൂടാതെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറയുന്നു. പരാതികളെത്തുടര്‍ന്ന് അച്ചടക്ക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...