ആലപ്പുഴ : കേരളത്തെ സമ്പൂർണ ദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജനപദ്ധതിയുടെ ഭാഗമായുള്ള ‘ഉജ്ജീവനം’ ക്യാമ്പയിന് തുടക്കമാകുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഈ മാസം അവസാനത്തോടെ ക്യാമ്പയിന്‍ തുടങ്ങും. 25-നാണ് സംസ്ഥാനതല ഉദ്ഘാടനം. 100 ദിവസങ്ങളിലയാണ് ക്യാമ്പയിന്‍. കുടുംബശ്രീ നടത്തിയ സർവേയിലൂടെ ജില്ലയിൽ 3613 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഭവനസന്ദർശനം, പ്ലാൻ തയ്യാറാക്കൽ, സാധുതാ പരിശോധന, മൊബൈൽ ആപ്പ് എൻട്രി, സ്കിൽ പരിശീലനം, സാമ്പത്തികസഹായം ലഭ്യമാക്കൽ തുടങ്ങി ആറുഘട്ടങ്ങളിലായാകും ക്യാമ്പയിന്‍. ഭവനസന്ദർശനമാണ് ആദ്യപടി. ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രത്യേകം രൂപവത്കരിച്ചിട്ടുള്ള സംഘത്തിന്റെ നേതൃത്വത്തിലാണിത്. ഇവർ ശേഖരിക്കുന്ന വിവരം മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവർത്തനങ്ങളുടെ പട്ടികയും തയ്യാറാക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033