പാചകം ചെയ്യാന്‍ മികച്ച എണ്ണ ഏതാണ്?

For full experience, Download our mobile application:
Get it on Google Play

ഏത് എണ്ണയാണ് പൊതുവേ നല്ലത് എന്ന ചോദ്യമുണ്ടാകും. കേരളത്തില്‍ പണ്ടുമുതല്‍ കൂടുതലായി ഉപയോഗിച്ച് വരുന്നത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയ്ക്ക് ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ഇത് ദോഷം വരുത്തും. ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടുതലുണ്ട്. ഇത് അമിതമാകുന്നത് നല്ലതല്ല. പോളി സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ എണ്ണയാണ് കൂടുതല്‍ നല്ലത്. എന്നാല്‍ എല്ലാതരം പാചകരീതികള്‍ക്കും ഇത്തരത്തിലെ എണ്ണകള്‍ ഉപയോഗിയ്ക്കാനും സാധിയ്ക്കില്ല. വെളിച്ചെണ്ണയുടെ സ്‌മോക്കിംഗ് പോയന്റ് 175 ആണ്. ബട്ടര്‍ ഏതാണ്ട് ഇത് തന്നെയാണ്. സോയാബീന്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ സ്‌മോക്കിംഗ് പോയന്റ് 230 ആണ്. കനോല ഓയിലില്‍ 200 സ്‌മോക്കിംഗ് പോയന്റ് വരുന്നു. ചൂടാക്കാന്‍ ഏറ്റവും നല്ലത് അവോക്കാഡോ ഓയിലാണ്. ഇതിന്റെ സ്‌മോക്കിംഗ് പോയന്റ് എന്നത് 270 ആണ്.

സണ്‍ഫ്‌ളവര്‍ ഓയിലിന്റെ സ്‌മോക്കിംഗ് പോയന്റ് കൂടുതലാണെങ്കിലും നമുക്ക് ലഭിക്കുന്നത്  മായം കലര്‍ന്നതാണ്. കാരണം ശുദ്ധമായ സണ്‍ഫ്‌ളവര്‍ ഓയിലിന് കൂടുതല്‍ വിലയാണ്. സാലഡിന് ഏറ്റവും ഗുണകരം ഒലീവ് ഓയിലാണ്. ചെറിയ ചൂടാക്കുന്നതിന് വെളിച്ചെണ്ണ നല്ലതാണ്. ഡീപ് ഫ്രൈ ആണെങ്കില്‍ വെജിറ്റബിള്‍ ഓയില്‍, കനോല ഓയില്‍ എന്നിവ ഉപയോഗിയ്ക്കാം. ഗ്രില്‍ ചെയ്യുന്നുവെങ്കില്‍ അവോക്കാഡോ ഓയിലാണ് നല്ലത്. കഴിവതും ഭക്ഷണ പദാർത്ഥങ്ങൾ മുക്കിപ്പൊരിച്ച് കഴിയ്ക്കാതിരിയ്ക്കുക. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഉദാഹരണം മീന്‍ തന്നെ. കറി വെച്ച് കഴിച്ചാല്‍ ഏറെ ആരോഗ്യകരമാകുന്ന ഇത് വറുക്കുമ്പോള്‍ ഗുണം നഷ്ടപ്പെട്ട് ദോഷമാകുന്നു. വറുക്കുന്നുവെങ്കില്‍ തന്നെ മുക്കിപ്പൊരിയ്ക്കാതെ അല്‍പം ഓയില്‍ മാത്രം ഉപയോഗിച്ച് ഷാലോ ഫ്രൈ ചെയ്യുന്നതാണ് നല്ലത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...